Rajya Sabha Election : ശ്രേയാംസിന്റെ അനുഭവം ജോസ് കെ മാണിക്കും ഉണ്ടാകും; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റാണ് ജോസ് കെ.മാണിക്ക് കോൺഗ്രസ് നൽകിയത്. യു ഡി എഫ് സ്ഥാനാർഥിയായാണ് ജോസ് കെ മാണിയും ഇപ്പോഴത്തെ എംപി തോമസ് ചാഴിക്കാടനും ജയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 09:11 AM IST
  • LJD നേതാവ് ഷെയ്ക്ക് പി ഹാരീസിനെ അടർത്തിയെടുത്ത് സി പി എമ്മിൽ ചേർത്തതു പോലെ താമസിയാതെ കേരള കോൺഗ്രസ് നേതാക്കളെയും സി പി എമ്മിൽ ചേർക്കും.
  • എൽ.ഡി.എഫ് ഘടക കക്ഷിയായ എൽ.ജെ.ഡിക്ക് മന്ത്രി സ്ഥാനവും രാജ്യസഭാ സ്ഥാനവും പ്രമുഖ കോർപ്പറേഷൻ സ്ഥാനവും നൽകാത്തത് മുന്നണി മര്യാദകളുടെ ലംഘനമാണ്.
  • ലോക്സഭാ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥിരമായി തോൽക്കുന്ന കോട്ടയത്തു മത്സരിക്കാൻ ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടേക്കും.
  • ഘടക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങുകയാണ് സി.പി.എം നയം ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Rajya Sabha Election : ശ്രേയാംസിന്റെ അനുഭവം ജോസ് കെ മാണിക്കും ഉണ്ടാകും; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ എം.വി ശ്രേയാംസ് കുമാറിന് ഉണ്ടായ അനുഭവം രണ്ടു വർഷം കഴിയുമ്പോൾ ജോസ് കെ.മാണിക്കും ഉണ്ടാകുമെന്ന് KPCC പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. LJD നേതാവ് ഷെയ്ക്ക് പി ഹാരീസിനെ അടർത്തിയെടുത്ത് സി പി എമ്മിൽ ചേർത്തതു പോലെ താമസിയാതെ കേരള കോൺഗ്രസ് നേതാക്കളെയും സി പി എമ്മിൽ ചേർക്കും. ഘടക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങുകയാണ് സി.പി.എം നയം ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

എൽ.ഡി.എഫ് ഘടക കക്ഷിയായ എൽ.ജെ.ഡിക്ക് മന്ത്രി സ്ഥാനവും രാജ്യസഭാ സ്ഥാനവും പ്രമുഖ കോർപ്പറേഷൻ സ്ഥാനവും നൽകാത്തത് മുന്നണി മര്യാദകളുടെ ലംഘനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥിരമായി തോൽക്കുന്ന കോട്ടയത്തു മത്സരിക്കാൻ ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടേക്കും. പാലായിലെ തോൽവി തന്നെ കോട്ടയത്തും ആവർത്തിക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

ALSO READ : ഇടതുമുന്നണിയിൽ അടിതെറ്റി എംവി ശ്രേയാംസ് കുമാർ; എൽജെഡിയുടെ ഭാവിയെന്ത്?

പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റാണ് ജോസ് കെ.മാണിക്ക് കോൺഗ്രസ് നൽകിയത്. യു ഡി എഫ് സ്ഥാനാർഥിയായാണ് ജോസ് കെ മാണിയും ഇപ്പോഴത്തെ എംപി തോമസ് ചാഴിക്കാടനും ജയിച്ചത്.

കോൺഗ്രസ് വിട്ട എപി അനിൽകുമാർ, കെ.സി റോസക്കുട്ടി, ലതികാ സുഭാഷ്, പീലിപ്പോസ്തോമസ്, ശോഭന ജോർജ് തുടങ്ങിയവരുടെ രാഷ്ട്രീയ ഭാവി അവസാനിച്ചിരിക്കുകയാണ്. ഇവർക്കാർക്കും സി പി എം ഒരിക്കലും പാർലമെന്ററി സ്ഥാനങ്ങൾ നൽകുകയില്ല. ആവശ്യം കഴിഞ്ഞാൽ ഇവരെയെല്ലാം ചവറ്റുകുട്ടയിലിടുമെന്നും ചെറിയാൻ ഫിലിപ്പ് തുറന്നടിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News