PV Anwar| ഞങ്ങളുടെ എം.പീനെ പട്ടായ ജയിലിൽ നിന്ന് വിടൂ പി.വി അൻവർ തായ്ലൻറ് പ്രസിഡൻറിനോട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിയമാസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുലിൻറെ വിദേശ സന്ദർശനം കോൺഗ്രസ്സ് വിവാദമാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 01:26 PM IST
  • നേരത്തെ പി.വി അൻവർ ആഫ്രിക്കയിലേക്ക് പോവുന്നത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് നിരവധി വിവാദങ്ങളുണ്ടാക്കി
  • രാഹുൽ ഗാന്ധി പട്ടായ ജയിലിലെന്നാണ് അഭ്യൂഹം ക്യാപ്ഷൻ
  • തായ്ലൻറ് നാഷണൽ അസംബ്ലി പ്രസിഡൻറ് ചുവാൻ ലീക്ക്പായുടെ പോസ്റ്റിന് താഴെയാണ് കമൻറുകൾ
PV Anwar| ഞങ്ങളുടെ എം.പീനെ പട്ടായ ജയിലിൽ നിന്ന് വിടൂ പി.വി അൻവർ തായ്ലൻറ് പ്രസിഡൻറിനോട്

തിരുവനന്തപുരം: ഞങ്ങളുടെ എം.പീനെ പട്ടായ ജയിലിൽ നിന്നും വിട്ട് തരൂ പ്രസിഡൻറെ എന്ന് പി.വി അൻവർ എം.എൽ.എ. ഫേസ്ബുക്കിലാണ് സംഭവം എങ്കിലും എം.എൽ.എ പോസ്റ്റ് ചെയ്തത് തായ്ലൻറ് പ്രസിഡൻറിൻറെ  ഫേസ്ബുക്ക് പോസ്റ്റിന് താഴെ.

രാഹുൽ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം ക്യാപ്ഷൻ എൻറെ വക നാളെ ഫ്രണ്ട് പേജിൽ ബോക്സ് വാർത്ത കൊടുക്കണം എന്നും പി.വി അൻവർ കമൻറിൽ പറയുന്നു. തായ്ലൻറ് നാഷണൽ അസംബ്ലി പ്രസിഡൻറ് ചുവാൻ ലീക്ക്പായുടെ പോസ്റ്റിന് താഴെയാണ് കമൻറുകളുടെ പ്രവാഹം.

ALSO READ : സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയം, സ്കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിയമാസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുലിൻറെ വിദേശ സന്ദർശനം കോൺഗ്രസ്സ് വിവാദമാക്കുന്നത്. വളരെ വ്യത്യസ്തമായ കമൻറുകളാണ് പോസ്റ്റിന് താഴെയെത്തുന്നത്.

അതിനിടയിൽ ഒരു പോസ്റ്റ് കൂടി പി.വി അൻവർ തൻറെ പേജിൽ പോസ്റ്റ് ചെയ്തു.
ALSO READ : Alappuzha Ranjith Murder | പോലീസും സർക്കാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നു; രഞ്ജിത് വധം NIA അന്വേഷിക്കണമെന്ന് BJP

പോസ്റ്റ് ഇങ്ങിനെ

ആരും അഭ്യൂഹങ്ങൾ പരത്തരുത്‌.
അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും.
തായ്‌ലൻഡ്‌ നാഷണൽ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്‌ ബുക്ക്‌ പേജ്‌ ലിങ്ക്‌ ഇവിടെ ഷെയർ ചെയ്യുന്നു.
"ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല,പട്ടായയിൽ ആണെന്ന് അഭ്യൂഹം,അദ്ദേഹം അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു,അദ്ദേഹത്തെ മോചിപ്പിക്കണം"എന്ന സൈബർ കോൺഗ്രസ്‌ നിലവാരത്തിലുള്ള കമന്റുകൾ ആരും ആ പേജിൽ പോയി ഇട്ടേക്കരുത്‌..
പതുക്കെ..
പതുക്കെ..
പൊങ്കാല ഇട്ടാൽ മതി..

അതേസമയം രാഹുലിൻറേത് വ്യക്തിപരമായ സന്ദർശനമാണെന്നും ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പരത്തരുതെന്നും കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല അറിയിച്ചു. നേരത്തെ പി.വി അൻവർ ആഫ്രിക്കയിലേക്ക് പോവുന്നത് സംബന്ധിച്ച്  യൂത്ത് കോൺഗ്രസ്സ് നിരവധി വിവാദങ്ങളുണ്ടാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News