Puthuppally By Election 2023: പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദപ്രചാരണം

Puthuppally By-Election 2023: യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌സ് സി തോമസ്, ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവരടക്കം 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 08:44 AM IST
  • പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്
  • ഇന്ന് നിശബ്ദ പ്രചാരണമായിരിക്കും
  • തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യും
Puthuppally By Election 2023: പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദപ്രചാരണം

കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് ഇവിടെ നിശബ്ദ പ്രചാരണമായിരിക്കും. ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനും അവസാന വോട്ടും ഉറപ്പിക്കാനും ആകും സ്ഥാനാർത്ഥികളുടെ ലക്ഷ്യം.  

Also Read: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്; ചാണ്ടി ഉമ്മന് എതിരാളിയായി ജെയ്ക് സി തോമസ്

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ,  എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌സ് സി തോമസ്, ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവരടക്കം 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കുമുള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ ബസേലിയസ് കോളേജിന് ഇന്നുമുതൽ വോട്ടെണ്ണൽ നടക്കുന്ന എട്ടാം തീയതി വരെ അവധിയായിരിക്കും. അതുപോലെ പോളിംഗ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധിയായിരിക്കും.  

Also Read: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; 2 ജില്ലകളിൽ യെല്ലോ അലർട്ട്; കോന്നിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

182 ബൂത്തുകളാണ് പുതുപ്പള്ളിയിൽ ഒരുക്കിയിരിക്കുന്നത്. മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തിൽ മൊത്തം 1,76,417 വോട്ടർമാരാണ് ഉള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരാണ് കൂടുതലും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതുപ്പള്ളിയിൽ 48 മണിക്കൂർ നിർധനഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.  പരസ്യപ്രചാരണം ആരംഭിച്ച ഇന്നലെ 6 മണിമുതൽ നാളെ വൈകുന്നേരം 6 മണിവരെയാണ് നിരോധനാജ്ഞ. വോട്ടെണ്ണൽ സെപറ്റംബർ 8 നാണ്. ഇത് കൂടാതെ ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും നാളെ ഉപതിരഞ്ഞെടുപ്പുണ്ട്. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ  ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുരയിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് നിയമസഭാംഗത്വം രാജിവച്ചതിനെ തുടർന്ന് ധൻപുരിലും സിപിഎം എംഎൽഎയുടെ മരണത്തെ തുടർന്ന് ബോക്സാനഗർ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News