Project Management System| റോഡ് പണി എവിടായി? പാലം പണി തീർന്നോ? അറിയാൻ പൊതുമരാമത്തിൻറെ പ്രോജക്ട് മാനേജ്മെൻറ് സിസ്റ്റം

പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 01:34 PM IST
  • 2022 ൽ ഈ പദ്ധതി ആരംഭിക്കുമെന്നു മന്ത്രി നിയമസഭയിൽ അറിയിച്ചു.
  • ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാകും
  • കരാറുകാർക്ക് അവരുടേതായ ആയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും അവസരം നൽകുന്നുണ്ട്
Project Management System| റോഡ് പണി എവിടായി? പാലം പണി തീർന്നോ? അറിയാൻ പൊതുമരാമത്തിൻറെ പ്രോജക്ട് മാനേജ്മെൻറ് സിസ്റ്റം

Trivandrum: പൊതുമരാമത്ത് വകുപ്പിൽ ഒരു പദ്ധതി ആരംഭിച്ചാൽ അത് പൂർത്തിയാക്കുന്നതു വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഉള്ള പുരോഗതി  അറിയാനാകുന്ന പ്രൊജക്ട് മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കും. പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

2022 ൽ ഈ പദ്ധതി ആരംഭിക്കുമെന്നു മന്ത്രി നിയമസഭയിൽ അറിയിച്ചു. എം എൽ എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, തോമസ് കെ തോമസ്, കെ പി മോഹനൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ALSO READ: Joju George | ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികൾ ഇന്ന് പോലീസിൽ കീഴടങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും  ഇതുവഴി ലഭ്യമാകും. എപ്പോൾ പ്രവൃത്തി തുടങ്ങും, എപ്പോൾ അവസാനിക്കണം, എത്ര ശതമാനം പ്രവൃത്തി പുരോഗമിച്ചു എന്നതെല്ലാം  ഈ ഡാഷ് ബോർഡിൽ ലഭ്യമാക്കും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈൻ ഉണ്ടാകും. കരാറുകാർക്ക് അവരുടേതായ ആയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും അവസരം നൽകുന്നുണ്ട്. 

Also Read: Kottayam Suicide: കോട്ടയത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു

വകുപ്പു മേധാവി,  ജില്ലാകലക്ടർ, സ്റ്റേറ്റ് നോഡൽ ഓഫീസർ ,ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ അപ്ഡേറ്റ് ചെയ്യാനാകും. അങ്ങനെ സമഗ്രമായ ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. എം എൽ എ മാർക്കും ജനങ്ങൾക്കു എല്ലാം ഇത് പരിശോധിക്കാൻ സംവിധാനം ഒരുക്കും. ജനങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനും സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News