മലപ്പുറം: മഞ്ചേരിയിലെ ക്ഷേത്രത്തിൽ നിന്ന് പഞ്ചലോഹ വിഗ്രഹം മോഷണം പോയി. ക്ഷേത്രത്തില്‍ വിഗ്രഹം വെച്ചിരുന്ന മുറിയിലെ ചുമരില്‍ മിന്നല്‍ മുരളി എന്ന് മോഷ്ടാക്കൾ എഴുതി വെച്ചു. മൂടേപ്പുറം മുത്തൻ ക്ഷേത്രത്തിലാണ് സംഭവം.
രാവിലെ ക്ഷേത്രം തുറക്കാനായി എത്തിയ പരികര്‍മി ക്ഷേത്ര വാതിലുകള്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. വിഗ്രഹം സൂക്ഷിച്ചിരുന്ന മുറിയിലെ ചുവരിൽ നെയ്യ് ഉപയോഗിച്ച് മിന്നൽ മുരളി എന്ന് എഴുതിയിട്ടുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കയറിയിട്ടുണ്ട്. എന്നാൽ, ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.
ALSO READ: മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ നടുക്കടലിൽ കപ്പലിൽ നിന്നും കാണാതായി; തിരച്ചിൽ തുടരുന്നു
ഒരു ലക്ഷം രൂപയോളം വിലയുള്ള പഞ്ചലോഹ വിഗ്രഹമാണ് മോഷണം പോയിരിക്കുന്നത്. അതേസമയം ശ്രീകോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയിട്ടില്ല. സംഭവത്തില്‍ മഞ്ചേരി പോലീസ് കേസ് എടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മഞ്ചേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.