PM Modi: പ്രധാനമന്ത്രി ഇന്ന് അനന്തപുരിയിൽ; കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും

PM Modi Kerala Visit: പ്രധാനമന്ത്രി വന്ദേഭാരതിനൊപ്പം റെയിൽവെ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളും ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.  ഒപ്പം കൊച്ചി ജല മെട്രോ, ടെക്നോസിറ്റിയിലെ ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും തുടക്കം കുറിക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 07:00 AM IST
  • കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ്‌ ഓഫ് ചെയ്യും
  • രാവിലെ 10:30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് ഫ്ലാഗ് ഓഫ് ചെയ്യുക
  • വന്ദേഭാരതിനൊപ്പം റെയിൽവെ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളും ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
PM Modi: പ്രധാനമന്ത്രി ഇന്ന് അനന്തപുരിയിൽ; കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ്‌ ഓഫ് ചെയ്യും. രാവിലെ 10:30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് ഫ്ലാഗ് ഓഫ് ചെയ്യുക.  ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുക്കും. ഇന്നത്തെ സ്പെഷ്യൽ സർവീസിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങി ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് അവസരമുള്ളത്.

Also Read: PM Modi in Kerala: കസവ് മുണ്ടുടുത്ത് മോദി കേരളത്തിൽ; കൊച്ചിയിൽ വൻ വരവേൽപ്പ്

എട്ടു മണിക്കൂറിൽ എട്ട് സ്റ്റോപ്പുകൾ കടന്ന് തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ എത്തുന്ന രീതിയിലാണ് വന്ദേഭാരതത്തിന്റെ സർവീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഫ്ലാഗ് ഓഫിനെ തുടർന്ന് കാസർഗോഡെക്കുള്ള വന്ദേ ഭാരതിന്റെ യാത്ര ആരംഭിക്കും. പതിവ് സ്റ്റോപ്പുകൾക്ക് പുറമേ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ കൂടി ഈ സ്പെഷ്യൽ ട്രെയിൻ നിർത്തും.  ഇതിന്റെ റെഗുലർ സർവീസ് 26 ന് കാസർകോട് നിന്നും 28 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും ഇതിനുള്ള ബുക്കിംഗ് കഴിഞ്ഞദിവസം മുതൽ ആരംഭിച്ചിരുന്നു.

Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..

പ്രധാനമന്ത്രി വന്ദേഭാരതിനൊപ്പം റെയിൽവെ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളും ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.  ഒപ്പം കൊച്ചി ജല മെട്രോ, ടെക്നോസിറ്റിയിലെ ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും തുടക്കം കുറിക്കും. പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. റെയിൽവേയുമായി ബന്ധപ്പെട്ട് 1,900 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇന്ന് അദ്ദേഹം രാജ്യത്തിനായി സമർപ്പിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News