PM Modi in Kerala: കസവ് മുണ്ടുടുത്ത് മോദി കേരളത്തിൽ; കൊച്ചിയിൽ വൻ വരവേൽപ്പ്

PM Modi reached Kerala: രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 06:14 PM IST
  • വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.
  • ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
  • കാൽനടയായാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്.
PM Modi in Kerala: കസവ് മുണ്ടുടുത്ത് മോദി കേരളത്തിൽ; കൊച്ചിയിൽ വൻ വരവേൽപ്പ്

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്. പരമ്പരാഗത കേരളീയ വേഷത്തിൽ കസവു മുണ്ടുടുത്താണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ നേരിൽ കാണാൻ കൊച്ചിയിലേയ്ക്ക് ആയിരക്കണക്കിന് പ്രവർത്തകരാണ് ഒഴുകിയെത്തിയത്. 

തേവര ജംഗ്ഷൻ മുതൽ യുവം പരിപാടി സംഘടിപ്പിക്കുന്ന സേക്രഡ് ഹാർട്സ് കോളേജ് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നു. കാൽനടയായാണ് അദ്ദേഹം റോഡ് ഷോ തുടങ്ങിയത്. റോഡിന് ഇരുവശത്തും അണിനിരന്നവരെ കൈ വീശി അഭിവാദ്യം ചെയ്ത അദ്ദേഹം പിന്നീട് വാഹനത്തിൽ കയറിയാണ് യാത്ര തുടർന്നത്. യുവം പരിപാടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം 7.45ന് വില്ലിങ്ടൺ ദ്വീപിലെ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. 

ALSO READ: പരിമിതിക്കുള്ളിൽ നിന്ന് വേഗതയെ പരിഗണിച്ചു; വന്ദേ ഭാരതിന് മോദിക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി

ഇന്ന് താജ് മലബാറിൽ താമസിച്ച ശേഷം നാളെ രാവിലെ 9.25ന് കൊച്ചിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിക്കും. 10.15ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. വന്ദേ ഭാരതിൻറെ ആദ്യ സർവീസിൽ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 3200 കോടിയിലേറെ രൂപയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോയുടെയുംഡിജിറ്റൽ സർവ്വകലാശാലയുടെയും  ഉദ്ഘാടനം നിർവഹിച്ച ശേഷം 12.40ഓടെ അദ്ദേഹം ഗുജറാത്തിലെ സൂറത്തിലേയ്ക്ക് പോകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News