Kochi Metro : കേരളത്തിന് ഓണസമ്മാനമായി കൊച്ചി മോട്രോയുടെ രണ്ടാം ഘട്ടം; ഒപ്പം ഫേസ് 1 എയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പരിപാടിയിൽ റെയിൽവെയുടെ 4500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 09:02 PM IST
  • മെട്രോയുടെ അടുത്ത ഘട്ടവും കൂടി വരുമ്പോൾ കൊച്ചി നഗരത്തിലെ ഗതാഗതം മെച്ചപ്പെടുമെന്നും മലിനീകരണവും തിരക്കും വലിയതോതിൽ കുറയും.
  • എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം ജങ്ഷൻ എന്നീ റെയിൽവെ സ്റ്റേഷനുകൾ വിമാനത്താവളം പോലെ ആധുനിക തലത്തിൽ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
  • ഇന്ന് സെപ്റ്റംബർ ഒന്നിനെത്തിയ പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ വെച്ച് ബിജെപിയുടെ പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു.
  • യോഗത്തിൽ മലയാളികൾക്ക് ഓണം ആശംസകൾ അറിയിച്ച പ്രധാനമന്ത്രി സംസ്ഥാനത്ത് വികസന മുരടിപ്പാണെന്ന് പറയുകയും ചെയ്തു
Kochi Metro : കേരളത്തിന് ഓണസമ്മാനമായി കൊച്ചി മോട്രോയുടെ രണ്ടാം ഘട്ടം; ഒപ്പം ഫേസ് 1 എയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചി : കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ മെട്രോയുടെ എസ്എൻ ജങ്ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഫേസ് 1 എയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ വച്ച് നടന്ന പരിപാടിയിൽ റെയിൽവെയുടെ 4500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. പുതിയ പദ്ധതികൾ കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യവെ അറിയിച്ചു. 

ഇന്ത്യൻ റെയിൽവെയുടെ കുറുപ്പന്തറ, കോട്ടയം, ചിങ്ങവനം എന്നിവടങ്ങളിലെ ഇരട്ടപ്പാതയുടെ ഉദ്ഘാടനം, കൊല്ലം പുനലൂർ പാത വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം ജങ്ഷൻ എന്നീ റെയിൽവെ സ്റ്റേഷനുകളുടെ നവീകണത്ത പ്രവർത്തിയുടെ ശിലസ്ഥാപനം തുടങ്ങിയവ പ്രധാനമന്ത്രി നിർവഹിച്ചു. 

ALSO READ : കേന്ദ്രത്തിലുള്ളത് ഇരട്ട എഞ്ചിൻ സർക്കാർ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസന കുതിപ്പ്; കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

മെട്രോയുടെ അടുത്ത ഘട്ടവും കൂടി വരുമ്പോൾ കൊച്ചി നഗരത്തിലെ ഗതാഗതം മെച്ചപ്പെടുമെന്നും മലിനീകരണവും തിരക്കും വലിയതോതിൽ കുറയും. എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം ജങ്ഷൻ എന്നീ റെയിൽവെ സ്റ്റേഷനുകൾ വിമാനത്താവളം പോലെ ആധുനിക തലത്തിൽ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയിൽവേ കണക്റ്റിവിറ്റി പുതിയ നാഴികക്കല്ലിലെത്തി. തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള റെയിൽവേ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി. ഇത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് സെപ്റ്റംബർ ഒന്നിനെത്തിയ പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ വെച്ച് ബിജെപിയുടെ പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ മലയാളികൾക്ക് ഓണം ആശംസകൾ അറിയിച്ച  പ്രധാനമന്ത്രി സംസ്ഥാനത്ത് വികസന മുരടിപ്പാണെന്ന് പറയുകയും ചെയ്തു. "കേന്ദ്രത്തിലുള്ളത് ഇരട്ട് എഞ്ചിൻ സർക്കാരാണ്, രാജ്യത്ത് ബിജെപിയുള്ള സംസ്ഥാനങ്ങളിൽ വികസനം ഇരട്ടക്കുതിപ്പാണ്. കേരളത്തിലും ഇത് വരേണ്ടതാണ്" പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ പറഞ്ഞു. 

ALSO READ : INS Vikrant Explainer: 60 വർഷം മുമ്പ് കണ്ടൊരു സ്വപ്നം; 333 നീലത്തിമിംഗലങ്ങളുടെ വലിപ്പവുമായി ഇന്ത്യയുടെ സ്വന്തം വിക്രാന്ത്

കൊച്ചി മെട്രോയുടെയും റെയിൽവെയുടെ വികസന പരിപാടികളുടെ ഉദ്ഘാടനത്തിന് ശേഷം രാത്രി 7 മണിയോടെ റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ശേഷം നാളെ വെള്ളിയാഴ്ച അതായത് രാവിലെ 9 ന് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും.  ഒപ്പം ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും അദ്ദേഹം അനാഛാദനം ചെയ്യും. ശേഷം നാവികസേന ആസ്ഥാനത്ത് നിന്നും പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തുന്ന പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News