Kochi Metro യാത്ര നിരക്ക് കുറച്ചു, പുതിയ നിരക്ക് ഒക്ടോബർ 20 മുതൽ പ്രബല്യത്തിൽ

Kochi Metro ഇനി മുതൽ തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര നിരക്കിന്റെ 50 ശതമാനം മാത്രമെ ഈടാക്കൂ. ഒക്ടോബർ 20 മുതലാണ് പുതിയ യാത്ര നിരക്ക് സംവിധാനം ഏർപ്പെടുത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 07:33 PM IST
  • ഒക്ടോബർ 20 മുതലാണ് പുതിയ യാത്ര നിരക്ക് സംവിധാനം ഏർപ്പെടുത്തുന്നത്.
  • രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മണി മുതൽ 10.50 വരെയാണ് കൊച്ചി മെട്രോ നിർണയിച്ചിരിക്കുന്ന തിരക്ക് കുറഞ്ഞ സമയങ്ങൾ.
  • അല്ലാത്ത സമയങ്ങളിൽ നേരത്തെ നിശ്ചിയിച്ചിരിക്കുന്ന നിരക്കിൽ തന്നെ യാത്ര ചെയ്യേണ്ടി വരും.
Kochi Metro യാത്ര നിരക്ക് കുറച്ചു, പുതിയ നിരക്ക് ഒക്ടോബർ 20 മുതൽ പ്രബല്യത്തിൽ

Kochi : കൊച്ചി മെട്രോയുടെ (Kochi Metro) യാത്ര നിരക്കിൽ മാറ്റം. ഇനി മുതൽ തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര നിരക്കിന്റെ 50 ശതമാനം മാത്രമെ ഈടാക്കൂ. ഒക്ടോബർ 20 മുതലാണ് പുതിയ യാത്ര നിരക്ക് സംവിധാനം ഏർപ്പെടുത്തുന്നത്.
 
"യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ , കൊച്ചി മെട്രോ 20.10.2021 മുതൽ ഫ്ലെക്സി ഫെയർ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചു. ഫ്ലെക്സി ഫെയർ സിസ്റ്റത്തിൽ ,തിരക്ക് കുറഞ്ഞ സമയങ്ങളിൽ  രാവിലെ 06:00 മുതൽ 08:00 മണി വരെയും രാത്രി 20:00 മുതൽ 22:50 വരെയും എല്ലാ യാത്രക്കാർക്കും യാത്ര നിരക്കിന്റെ 50 %  ഡിസ്‌കൗണ്ട് കൊച്ചി മെട്രോ വാഗ്ദാനം  ചെയ്യുന്നു" കൊച്ചി മെട്രോ അറിയിച്ചു.

ALSO READ : Kochi Metro Service: യാത്രക്കാർക്കായി സർവീസ് സമയം നീട്ടി കൊച്ചി മെട്രോ

രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മണി മുതൽ 10.50 വരെയാണ് കൊച്ചി മെട്രോ നിർണയിച്ചിരിക്കുന്ന തിരക്ക് കുറഞ്ഞ സമയങ്ങൾ. അല്ലാത്ത സമയങ്ങളിൽ നേരത്തെ നിശ്ചിയിച്ചിരിക്കുന്ന നിരക്കിൽ തന്നെ യാത്ര ചെയ്യേണ്ടി വരും. 

ALSO READ : മുന്‍ DGP ലോക്‌നാഥ് ബെഹ്‌റ ഇനി കൊച്ചി മെട്രോയുടെ അമരത്തേയ്ക്ക്

കൊച്ചി 1 കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്കായിട്ട് ലഭിക്കും. കൂടാതെ ക്യുആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആർ എൽ അറിയിച്ചു.

ALSO READ : Budget 2021: Kochi Metro യുടെ രണ്ടാംഘട്ട വികസനത്തിന് 1,967 കോടി രൂപ അനുവദിച്ചു

കഴിഞ്ഞ ദിവസം മുതൽ ആലുവ ഫെഡറൽ ബാങ്ക് സ്റ്റോപ്പിൽ നിന്ന് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഫീഡർ സർവീസായ പവൻദൂത് മുൻകൂട്ടി അറിയിക്കാതെ നിർത്താലാക്കിയിരുന്നു. ഇതിനെ കുറിച്ച് ഇതുവരെ കൊച്ചി മെട്രോയും കെഎസ്ആർടിസിയും പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News