കൊച്ചി : തിരുവനന്തപുരം ആറ്റങ്ങിലിൽ പിങ്ക് പോലീസ് എട്ട് വയസുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പെൺക്കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന ഹൈക്കോടതി (Kerala High Court). സംഭവത്തിൽ പെൺക്കുട്ടിക്ക് ഒന്നരലക്ഷ രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു.
കുട്ടിക്ക് നൽകാനുള്ള ഒന്നരലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമെ കോടതി ചെലവായി 25,000 രൂപ സർക്കാർ കെട്ടിവെക്കണമെന്ന് കോടതി നിർദേശം നൽകി. അതേസമയം പെൺക്കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലയെന്ന് സർക്കാർ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
കൂടാതെ അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും ക്രമസമാധാന ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിർത്തണമെന്ന് കോടതി ഡിജിപി നിർദേശം നൽകി. എന്നാൽ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാത്തതിൽ കോടതി സംസ്ഥാന പോലീസ് മേധാവിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
ആറ്റിങ്ങൽ സംഭവം ഇങ്ങിനെ
ആഗസ്റ്റ്-27നാണ് സംഭവം എട്ട് വയസ്സുകാരിയും അച്ഛൻ ജയചന്ദ്രനും തുമ്പ വി.എസ്.സിയിലേക്ക് കൊണ്ടു പോവുന്ന ഭീമൻ യന്ത്രം കാണാനായി എത്തിയതായിരുന്നു. പിങ്ക് പോലീസിൻറെ കാറിൻറെ സമീപത്ത് നിന്നിരുന്ന ഇവർ തൻറെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി ഇവരെ വിചാരണ ചെയ്തത്.
ALSO READ : High court | പിങ്ക് പോലീസിന്റെ പരസ്യവിചാരണ: കാക്കിയുടെ അഹന്ത; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഫോൺ പിന്നീട് കാറിനുള്ളിൽ നിന്ന് കിട്ടിയെങ്കിലും പോലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും കുട്ടിയോടും മാപ്പ് പറയാൻ പോലും തയ്യറായില്ല. സംഭവം വിവാദമായതോടെ ഇവർ പരസ്യമായി മാപ്പ് പറഞ്ഞു. ഇവർക്കെതിരെ കാര്യമായ വകുപ്പ് തല നടപടികളും ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...