തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (Philipose Chrysostom) തിരുമേനിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയതെന്ന് അദ്ദേഹം തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്.പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു.
ALSO READ: ആ ചിരി മാഞ്ഞു: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി
100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി.
ALSO READ: Bomb Explosion: ഐസ്ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്തത് ബോംബ്; സഹോദരങ്ങളായ കുട്ടികൾക്ക് പരിക്ക്
Padma Bhushan Dr. Philipose Mar Chrysostom Valiya Metropolitan brought people together transcending the boundaries of religion and politics, cared for them and made them laugh. Beloved thirumeni's passing is a loss to humanity, a void that cannot be filled. Respectful homage. pic.twitter.com/UZW2dzfNaA
— Pinarayi Vijayan (@vijayanpinarayi) May 5, 2021
നർമമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലർത്തി എല്ലായ്പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ അണ് നമുക്ക് നഷ്ടമായതന്നും മുഖ്യമന്ത്രി തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...