മഞ്ഞൾപൊടിയിലും കടകുമണികളിലും പ്രമുഖർ വിരിയുന്നു; ചിത്രരചനയിൽ വ്യത്യസ്തതയുമായി ആർദ്ര

മുളകുപൊടിയും തേയിലയും കടുകുമൊക്കെയാണ് തിരുവനന്തപുരം കരകുളം സ്വദേശിനി ആർദ്രയുടെ ചിത്രരചന വസ്തുക്കൾ

Written by - Abhijith Jayan | Last Updated : Jan 25, 2022, 07:55 PM IST
  • കടകുമണികൾ മാത്രം ഉപയോഗിച്ചാണ് മുൻ രാഷ്ട്രപതി എപിജെ അബ്‌ദുൾ കലാമിനെ വരച്ചത്
  • വിവിധ നിറങ്ങൾക്കായി അരിപ്പൊടിയും മഞ്ഞൾപൊടിയും മുളകുപൊടിയും വിതറി
  • അങ്ങനെ അബ്‌ദുൾ കലാമിന്റെ ഈ ചിത്രം ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം നേടി
  • ഉപയോഗിക്കപെടാതെ കിടക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള പലതരം ആർട്ടുകൾ, ബോട്ടിൽ ആർട്ട് അങ്ങനെ വേറെയുമുണ്ട് ആർദ്രയുടെ കലാസൃഷ്ടികൾ
മഞ്ഞൾപൊടിയിലും കടകുമണികളിലും പ്രമുഖർ വിരിയുന്നു; ചിത്രരചനയിൽ വ്യത്യസ്തതയുമായി ആർദ്ര

തിരുവനന്തപുരം: വീടുകളിൽ ഭക്ഷണം പാചകം ചെയുന്നതിനായി ഉപയോഗിക്കുന്ന ചേരുവകൾ ചേർത്ത് പ്രമുഖരുടെ ചിത്രങ്ങൾ വരയ്ക്കുന്ന ഒരാളെ പരിചയപ്പെടാം. മുളകുപൊടിയും തേയിലയും കടുകുമൊക്കെയാണ് തിരുവനന്തപുരം കരകുളം സ്വദേശിനി ആർദ്രയുടെ ചിത്രരചന വസ്തുക്കൾ. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യ മന്ത്രി ജിആർ അനിലിന്റയും ഉൾപ്പടെയുള്ളവരുടെ ചിത്രങ്ങൾ ഇത്തരത്തിൽ വരച്ച് ഇതിനോടൊകം തന്നെ ആർദ്ര ശ്രദ്ധേയയാണ്. ആർദ്രയുടെ വിശേഷങ്ങളിലേക്കാണ് ഇനി നമ്മൾ പോകുന്നത്.

ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട്  ആർദ്ര നൂറുകണക്കിന് ചിത്രങ്ങളാണ് വരച്ചത്. ജലച്ചായം, എണ്ണച്ചായം എന്നിവയക്ക് പുറമേയാണ് വീട്ടിലെ അടുക്കളയിൽ ദിവസേന ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളും ചിത്രരചനയ്ക്കായി ഉപയോഗിച്ച് തുടങ്ങിയത്. കോവിഡ് രോഗ വ്യാപനം വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ജനങ്ങൾക്കായി സർക്കാർ  ഭക്ഷ്യകിറ്റ് ഏർപെടുത്തിയപ്പോൾ അതിൽ നിന്ന്  കിട്ടിയ മുളകുപൊടിയും മഞ്ഞൾപൊടിയും ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ചാണ് തുടക്കം. അത് ക്ലിക്ക് ആയപ്പോൾ പിന്നീട് തേയില ഉപയോഗിച്ച് ഭക്ഷ്യ മന്ത്രി ജിആർ അനിലിനെ വരച്ചു.

തീർന്നില്ല, ആർദ്ര  പരീക്ഷണം വീണ്ടും തുടർന്നു. കടകുമണികൾ  മാത്രം ഉപയോഗിച്ചാണ് മുൻ രാഷ്ട്രപതി എപിജെ അബ്‌ദുൾ കലാമിനെ വരച്ചത്. വിവിധ നിറങ്ങൾക്കായി അരിപ്പൊടിയും മഞ്ഞൾപൊടിയും മുളകുപൊടിയും വിതറി. അങ്ങനെ അബ്‌ദുൾ കലാമിന്റെ  ഈ ചിത്രം ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം നേടി. ഉപയോഗിക്കപെടാതെ കിടക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള പലതരം ആർട്ടുകൾ, ബോട്ടിൽ ആർട്ട്  അങ്ങനെ വേറെയുമുണ്ട് ആർദ്രയുടെ കലാസൃഷ്ടികൾ.

ലാബ് ടെക്‌നിഷ്യൻ കോഴ്‌സാണ് ആർദ്ര പഠിച്ചതെങ്കിലും ചിത്രകാരനായ അച്ഛൻ ഹരി ഇറയകോടിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ഒൻപത് വർഷത്തോളമായി പ്രൊഫഷണൽ ചിത്രകാരിയാണ് ആർദ്ര. സിനിമാ രംഗത്ത് ഡിസൈൻ മേഖലയിലും ആർദ്ര തിളങ്ങി. അഞ്ച്  സിനിമകളുടെ അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇനിയും വെറൈറ്റി ചിത്രങ്ങളുടെ പരീക്ഷണത്തിലാണ് ആർദ്ര. ചിത്രങ്ങൾ വരക്കാനുള്ള മാധ്യമങ്ങളിൽ വ്യത്യസ്തത പരീക്ഷിക്കുന്ന ആർദ്രക്ക് പിന്തുണയുമായി കുടുംബവും കൂടെയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News