PG Doctor's Strike : പിജി ഡോക്ടർമാരുടെ സമരം: വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി ആരോഗ്യ മന്ത്രി

പിജി അസോസിയേഷന്‍ നേതാക്കള്‍ (KMPGA), ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയന്‍റ് ഡയറക്ടര്‍ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 05:11 PM IST
  • സമരം പതിനാറാം ദിവസത്തിലേക്ക് കടന്ന് സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്താൻ ഒരുങ്ങിയിരിക്കുന്നത്.
  • പിജി അസോസിയേഷന്‍ നേതാക്കള്‍ (KMPGA), ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയന്‍റ് ഡയറക്ടര്‍ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
  • പിജി ഡോക്ടർമാരുടെ സമരം തുടരുന്നത് ആരോഗ്യ രംഗത്തെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചർച്ച നടത്താൻ തീരുമാനിച്ചത്.
  • ഇന്നലെയും ആരോഗ്യ മന്ത്രി പിജി അസോസിയേഷനുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
PG Doctor's Strike : പിജി ഡോക്ടർമാരുടെ സമരം:  വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി ആരോഗ്യ മന്ത്രി

THiruvananthapuram : ജോലി ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിജി ഡോക്ടർമാർ (PG Doctor) നടത്തുന്ന സമരം തുടരുന്ന സാഹചര്യത്തിൽ വീണ്ടും ആരോഗ്യ മന്ത്രി വീണ ജോർജ് (Health Minister Veena George) ചർച്ചയ്ക്ക് ഒരുങ്ങുന്നു. സമരം പതിനാറാം ദിവസത്തിലേക്ക് കടന്ന് സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്താൻ ഒരുങ്ങിയിരിക്കുന്നത്.  പിജി അസോസിയേഷന്‍ നേതാക്കള്‍ (KMPGA), ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയന്‍റ് ഡയറക്ടര്‍ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

പിജി ഡോക്ടർമാരുടെ സമരം തുടരുന്നത് ആരോഗ്യ രംഗത്തെ സ്ഥിതി  രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചർച്ച നടത്താൻ തീരുമാനിച്ചത്. ഇതിന് മുമ്പ് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇന്നലെയും ആരോഗ്യ മന്ത്രി പിജി അസോസിയേഷനുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ALSO READ: Doctors strike | പിജി ഡോക്ടർമാരുമായി ചർച്ചയില്ല; ഹൗസ് സർജൻമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തുടർന്ന് സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ പ്രത്യേകചർച്ച നടത്താമെന്ന് ഇന്നലെ നടത്തിയ ചർച്ചയിൽ ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന്മുമ്പ് ചർച്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ പിന്നീട് സമരം തുടരുന്നത് ആരോഗ്യ രംഗത്തെ അവതാളത്തിലാക്കുമെന്ന് സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്.

ALSO READ:  Doctors strike | പിജി അലോട്ട്മെന്റ് വീണ്ടും നീട്ടി; പിജി ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം തുടരുന്നു

  കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പിജി ഡോക്ടർമാർ സമരം നടത്തുന്നത്. എന്നാൽ, ആവശ്യങ്ങൾ അം​ഗീകരിച്ചതാണെന്നും ഇനി ചർച്ചയില്ലെന്നുമായിരുന്നു മുമ്പ് സർക്കാർ നിലപാട് സ്വീകരിച്ചിരുന്നത്.

ALSO READ: Doctors Strike: അലോപ്പതി ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

 

പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജൻമാരും സമരത്തിനിറങ്ങിയിരുന്നു. ഇതോടെ  സർക്കാർ ആശുപത്രികളിലെ ചികിത്സ താറുമാറായി. ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവ മാറ്റി. ഒപി ചികിത്സ മുടങ്ങി. രോ​ഗികളെ മടക്കി അയയ്ക്കേണ്ട അവസ്ഥയിലാണ് പല മെഡിക്കൽ കോളേജുകളും. മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണുള്ളത്. 

Trending News