Petrol Diesel Price Kerala: പെട്രോളിന് 35 പൈസ,ഡീസലിന് 29 പൈസ ഇന്ന് ഇന്ധന വില കൂടിയത് ഇങ്ങിനെ

കോഴിക്കോട് ജില്ലയിൽ പെട്രോളിന് 100.31 രൂപയാണ്. ഡീസലിന് 94.95 രൂപയുമാണ്

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 07:58 AM IST
  • കഴിഞ്ഞ് നാല് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഇന്ധന വില വർധിക്കുന്നത്
  • ഏറണാകുളം ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലും പെട്രോളിന് വില വർധിച്ചിട്ടുണ്ട്
  • ഇന്ധന വിലയിലെ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇപ്പോഴും തയ്യറായിട്ടില്ല
Petrol Diesel Price Kerala: പെട്രോളിന് 35 പൈസ,ഡീസലിന് 29 പൈസ ഇന്ന് ഇന്ധന വില കൂടിയത് ഇങ്ങിനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും മാറ്റം. പെട്രോൾ ലിറ്ററിന് 35 പൈസയും,ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിച്ചത്. ഇന്നത്തെ വില വർധന കൂടി എത്തിയതോടെ തലസ്ഥാനത്ത് പെട്രോൾ വില 101.49 രൂപയും ഡീസലിന് 96.03 രൂപയുമായി. 

കോഴിക്കോട് ജില്ലയിൽ പെട്രോളിന് 100.31 രൂപയാണ്. ഡീസലിന് 94.95 രൂപയുമാണ്. ഇത് വരെ 60 തവണയിൽ അധികമാണ് പെട്രോൾ ഡീസൽ വില വർധിക്കുന്നത്.

ALSO READPetrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ

കഴിഞ്ഞ് നാല് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. ഏറണാകുളം ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലും പെട്രോളിന് വില വർധിച്ചിട്ടുണ്ട്. നേര്യമംഗലത്ത് 100 രൂപ 11 പൈസയും, കുട്ടമ്പുഴയിൽ 100 രൂപ അഞ്ച് പൈസയുമാണ് വർധിച്ചത്.

ALSO READ: Kerala Petrol Price: ഇന്ധന വിലയിൽ വർധന, തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ

അതേസമയം ഇന്ധന വിലയിലെ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇപ്പോഴും തയ്യറായിട്ടില്ല. ഇത് സംബന്ധിച്ച സർക്കാർ നിലപാട് ധനമന്ത്രി കെ.എൻ ബാലഗോപാൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News