തിരുവനന്തപുരം: പിണറായിയുടേതല്ലാത്ത ഏത് പാര്‍ട്ടി പരിപാടിയിലും പങ്കെടക്കുമെന്ന് പെന്‍ഷന് വേണ്ടി സമരം നടത്തിയ മറിയക്കുട്ടി. രാവിലെ കോണ്‍ഗ്രസ്, രാത്രി ബിജെപി എന്നാണ് സിപിഎം തന്നെക്കുറിച്ച് പറയുന്നത്. അത് തന്റെ പണിയല്ലെന്നും തനിക്കാരെയും കെട്ടിപ്പിടിക്കേണ്ട കാര്യമില്ലെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയെറ്റിന് മുന്നില്‍ സേവ് കേരള ഫോറത്തിന്റെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്ന മറിയക്കുട്ടി, ബിജെപി പരിപാടികളില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ALSO READ: കിഫ്ബി മസാല ബോണ്ട് കേസ്: ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്
പ്രധാനമന്ത്രി മോദിക്കുമുന്നില്‍ മുഖ്യമന്ത്രി കൈകൂപ്പി നില്‍ക്കുന്ന ചിത്രമുയര്‍ത്തി പിടിച്ചാണ് മറിയക്കുട്ടിയുടെ പ്രതികരണം. മാസപ്പടിയില്‍ നിന്നല്ല ജനങ്ങളുടെ നികുതിയില്‍ നിന്നാണ് പെന്‍ഷന്‍ ചോദിക്കുന്നതെന്നും, പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ വേണം അത് ജനങ്ങളുടെ അവകാശമാണ്, പിണറായിയുടേതല്ലാത്ത ഏത് പാര്‍ട്ടി പരിപാടിക്ക് വിളിച്ചാലും പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കി. കേരളം ഒരുപാട് പേര്‍ ഭരിച്ചിട്ടുണ്ട്്. ഇത്രയും വൃത്തികെട്ട ഭരണം ഇതിനു മുന്നേ ഉണ്ടായിട്ടില്ല. സമരത്തിനിടെ എത്ര പെണ്‍കുട്ടികളുടെ വസ്ത്രമാണ് പൊലീസ് വലിച്ചു കീറിയത്. സ്ത്രീകളുടെ സരീരത്തില്‍ തൊടാന്‍ പുരുഷ പൊലീസിന് അനുവാദമില്ല. ഇതൊക്കെയാണ് താന്‍ വിളിച്ചു പറയുന്നതെന്നും മറിയക്കുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.