വർഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണം; വിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജ് മാപ്പ് പറയണമെന്ന് പാളയം ഇമാം

വർഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണം. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് പാളയം പള്ളിമുറ്റത്താണ് വിശ്വാസികൾ. വിശ്രമിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 3, 2022, 11:45 AM IST
  • ജോർജിന് വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമം
  • അദ്ദേഹത്തിൻ്റെത് കേട്ടുകേള്‍വിയില്ലാത്ത പരാമര്‍ശം
  • ഇത് അങ്ങേയറ്റം അപകടകരമായ പരാമര്‍ശമാണ്
വർഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണം; വിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജ് മാപ്പ് പറയണമെന്ന് പാളയം ഇമാം

തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തുന്നതരത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോര്‍ജിനെ വിമർശിച്ച് പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി. ജോർജിന് വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമം. അദ്ദേഹത്തിൻ്റെത് കേട്ടുകേള്‍വിയില്ലാത്ത പരാമര്‍ശമാണെന്നും ഈദ് സന്ദേശത്തിനിടെ ഇമാം പ്രതികരിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ജുമാനമസ്കാരത്തിനിടെയായിരുന്നു ഇമാമിൻ്റെ വാക്കുകൾ.

മുസ്ലിമിന്റെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നതാണ് പറയുന്നത്. ഇത് അങ്ങേയറ്റം അപകടകരമായ പരാമര്‍ശമാണ്. മുസ്ലിം ഭക്ഷണ വസ്തുക്കളില്‍ മരുന്ന് കലര്‍ത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി പറഞ്ഞു. ഇക്കൂട്ടർ നടത്തുന്നത് കള്ളപ്രചരണമാണ്. പി സി ജോർജ് മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മൗലവി പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും ഇമാം പ്രതികരിച്ചു. വർഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണം. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് പാളയം പള്ളിമുറ്റത്താണ് വിശ്വാസികൾ. വിശ്രമിക്കുന്നത്. പാളയം കത്തീഡ്രലും അങ്ങനെ തന്നെയാണെന്നും ഇമാം പറഞ്ഞു.ഇതാണ് നാടിന്റെ പാരമ്പര്യം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. വിദ്വേഷപ്രസംഗം നടത്തുമ്പോൾ കയ്യടിക്കരുത്.ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണമെന്നും ഇമാം റമദാൻ സന്ദേശത്തിൽ പറഞ്ഞു.

ജിഹാദ് ഒന്നും ഇസ്ലാമിലുള്ളതല്ല.ഒന്നും അടിച്ചേൽപിക്കരുതെന്നും റമദാനിലൂടെ നേടിയെടുത്തത് ക്ഷമയാണെന്നും ഷുഹൈബ് മൗലവി.കൊലപാതകത്തെ ആരും ന്യായീകരിക്കരുത്.മനുഷ്യൻ മനുഷ്യനെ വെട്ടിക്കൊന്ന് പ്രതികാരം ചെയ്യരുതെന്നും ഇമാം റമദാൻ സന്ദേശത്തിൽ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News