Palakkad: ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്ത് ആന ലോറിയിൽ നിന്നും ഇറങ്ങിയോടി; ഒരാൾക്ക് പരിക്ക്

Palakkad Incident: ലോറിയിൽ നിന്നും വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്. ആടുമേയ്ക്കാനെത്തിയതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി കന്ദസ്വാമിയ്‌ക്കാണ്‌ ആനയുടെ ചവിട്ടേറ്റത്

Written by - Zee Malayalam News Desk | Last Updated : Mar 4, 2024, 09:40 AM IST
  • ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്ത് ആന ലോറിയിൽ നിന്നും ഇറങ്ങിയോടി
  • സംഭവം നടന്നത് ഇന്നു പുലർച്ചെയോടെയാണ്
  • ആനയെ പിന്നീട് തളച്ചുവെന്നാണ് റിപ്പോർട്ട്
Palakkad: ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്ത് ആന ലോറിയിൽ നിന്നും ഇറങ്ങിയോടി; ഒരാൾക്ക് പരിക്ക്

പാലക്കാട്: പട്ടാമ്പിയിൽ നേർച്ചക്കെത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുമ്പോൾ ആന ലോറിയിൽ നിന്നും ഇറങ്ങിയോടിയതായി റിപ്പോർട്ട്. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തു പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴായിരുന്നു ആന വിരണ്ടോടിയത്. സംഭവം നടന്നത് ഇന്നു പുലർച്ചെയോടെയാണ്. ആനയെ പിന്നീട് തളച്ചുവെന്നാണ് റിപ്പോർട്ട്.

Also Read: എസ്എസ്എൽസി പരീക്ഷ ഇന്നു മുതൽ; പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികൾ!

ലോറിയിൽ നിന്നും വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്. ആടുമേയ്ക്കാനെത്തിയതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി കന്ദസ്വാമിയ്‌ക്കാണ്‌ ആനയുടെ ചവിട്ടേറ്റത്. ആനയുടെ ആക്രമണത്തിൽ നടുവിന് പരിക്കേറ്റ കന്ദസ്വാമിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ രണ്ടു പശുക്കളെയും ആടിനെയും ആന ചവിട്ടിക്കൊന്നു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു തരിപ്പണമാക്കി. ഒരു കിലോമീറ്ററോളം സഞ്ചരിച്ച ആന അമ്പാട് എന്ന സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് ആനയെ തളച്ചത്. 

Also Read: 30 വർഷങ്ങൾക്ക് ശേഷം ചൊവ്വ-ശനി സംഗമം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ ധനനേട്ടം!

ഇതിനിടെ ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിലും സംഘർഷമുണ്ടായിരുന്നു. സംഘർഷം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി ലാത്തിവീശി.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News