കൊച്ചി: മനുഷ്യ ബോംബാണെന്ന യാത്രക്കാരന്‍റെ ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി. വൈകിട്ട് 3.50ന് മുംബൈക്ക് പോകേണ്ടിയരുന്ന വിമാനമാണ് വൈകിയത്. യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് മനുഷ്യ ബോംബാണെന്ന ഭീഷണി മുഴക്കിയത്. തുടർന്ന് സി ഐ എസ് എഫുകാർ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. 3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്.
Aviation Minister: എയർലൈൻസുകൾക്ക് വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിൽ
ന്യൂഡൽഹി: വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കാൻ കേന്ദ്രം. ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു വ്യക്തമാക്കി. അടുത്തിടെയായി രാജ്യത്തെ വിമാന സർവീസുകൾക്ക് വ്യാജ ബോംബ് ഭീഷണി വന്നിരുന്നു. നിലവിൽ ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീഷണികൾ നിസാരമായി കാണാനാകില്ലെന്നാണ് സർക്കാർ നിലപാടെന്നും വ്യാജ കോളുകൾക്കെതിരെയും ഇ–മെയിലുകൾക്കെതിരെയും കർശന നടപടി വേണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇത്തരം വ്യാജ ഭീഷണികൾ യാത്രക്കാർക്കും കമ്പനികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് എയർലൈൻസിന് നേരെ ഭീഷണിയുണ്ടായാലും അത് തങ്ങൾക്കെതിരെയുള്ള ഭീഷണിയായി തന്നെയാണ് കണക്കാക്കുന്നതെന്നും റാം മോഹൻ പറഞ്ഞു. പലരും വിപിഎൻ ഉപയോഗിച്ചാണ് വ്യാജ കോളുകള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നായിരിക്കും ഈ കോളുകൾ വരുന്നതെന്നും റാം മോഹൻ നായിഡു പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.