Padmini Thomas: 'കൈ' വിട്ടു; പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിൽ ചേ‍ർന്നു

Padmini Thomas joins BJP: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് പിന്നാലെയാണ് കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 02:26 PM IST
  • കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് പത്മിനി തോമസ്.
  • പത്മിനി തോമസ് സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ആയിരുന്നു.
  • ഏറെ നാളായി കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുകയാണ് തമ്പാനൂര്‍ സതീഷ്.
Padmini Thomas: 'കൈ' വിട്ടു; പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിൽ ചേ‍ർന്നു

തിരുവനന്തപുരം: ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസും ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മറ്റു നേതാക്കളും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ബിജെപിയിലെത്തിയ നേതാക്കൾ അംഗത്വം സ്വീകരിക്കും. അടുത്തിടെ, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയിരുന്നു.

കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്നും പത്മിനി തോമസ് വ്യക്തമാക്കി. സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ആയിരുന്നു പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ: പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാനകളുടെ ആക്രമണം; യുവാക്കൾക്ക് പരിക്ക്, വീടുകൾ തകർത്തു

അതേസമയം, ഏറെ നാളായി കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുകയാണ് തമ്പാനൂര്‍ സതീഷ്. കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതിരുന്നതാണ് പാര്‍ട്ടിയുമായി അകലാന്‍ കാരണമായത്. സംഘിയും സഖാവുമാകാനില്ലെന്നും കെ കരുണാകരന്റെ ഉറച്ച ശിഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് തമ്പാനൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഇരുവർക്കും പുറമേ നിരവധി പ്രാദേശിക പാർട്ടി പ്രവർത്തകരും ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ പത്മിനിയെയും സതീഷിനെയും സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനപ്പെട്ട ബിജെപി നേതാക്കൾ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News