Doctors strike | ഡോക്ടർമാരുടെ സമരം രോ​ഗികളെ ബുദ്ധിമുട്ടിലാക്കുന്നു; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സമരം പ്രഖ്യാപിച്ച ഡോക്ടർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. വിഷയത്തിൽ സർക്കാർ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 02:17 PM IST
  • സമര രംഗത്തുള്ള ഗർഭിണികൾ ഉൾപ്പെടെയുള്ളവരോട് ഹോസ്റ്റൽ ഒഴിയണമെന്ന സർക്കാർ നിലപാട് സമരം ഒത്തുതീർപ്പാക്കുന്നതിന് സഹായകരമല്ല
  • പിജി ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
  • ആരോഗ്യമന്ത്രി നൽകിയ പല വാഗ്ദാനങ്ങളും നടപ്പാകാത്തതിനെ തുടർന്നാണ് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വന്നതെന്ന് പിജി ഡോക്ടർമാർ പറയുന്നു
  • പിജി പ്രവേശനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവും അമിത ജോലിഭാരവും ഡോക്ടർമാരെ കാര്യമായി ബാധിക്കുന്നുണ്ട്
Doctors strike | ഡോക്ടർമാരുടെ സമരം രോ​ഗികളെ ബുദ്ധിമുട്ടിലാക്കുന്നു; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

വിഷയത്തിൽ സർക്കാർ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. സമരം പ്രഖ്യാപിച്ച ഡോക്ടർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗർഭിണികൾ ഉൾപ്പെടെയുള്ളവരോട് ഹോസ്റ്റൽ ഒഴിയണമെന്ന സർക്കാർ നിലപാട് സമരം ഒത്തുതീർപ്പാക്കുന്നതിന് സഹായകരമല്ല. പിജി ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ALSO READ: PG Doctor's Strike : രോഗികളെ പ്രതിസന്ധിയിലാക്കരുത്; ഡോക്ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് മന്ത്രി വീണ ജോർജ്

നാല് മാസം മുമ്പ് സൂചനാ സമരം നടത്തിയപ്പോൾ ആരോഗ്യമന്ത്രി നൽകിയ പല വാഗ്ദാനങ്ങളും നടപ്പാകാത്തതിനെ തുടർന്നാണ് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വന്നതെന്ന് പിജി ഡോക്ടർമാർ പറയുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് നീറ്റ് പിജി പ്രവേശനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവും അമിത ജോലിഭാരവും പിജി ഡോക്ടർമാരെ കാര്യമായി ബാധിക്കുന്നുണ്ട്

കോവിഡ് കാരണം വൈകി നടന്ന പരീക്ഷയുടെ ഫലം വരാത്തതിനാൽ മൂന്ന് ബാച്ച് പിജി ഡോക്ടർമാർ ജോലി ചെയ്യേണ്ടിടത്ത് രണ്ട് ബാച്ച് ഡോക്ടർമാരുടെ സേവനം മാത്രമാണ് നിലവിൽ ലഭിക്കുന്നത്. ഇത് ആത്യന്തികമായി ബാധിക്കുന്നത് പാവപ്പെട്ട രോഗികളെയാണെന്നതിനാൽ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News