ന്യുഡൽഹി: അലോപ്പതി ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് അലോപ്പതി ഡോക്ടര്‍മാർ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്.
സംസ്ഥാനത്തും ഐഎംഎയുടെയും (IMA) കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഒപി ബഹിഷ്കരണം. ഇതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബദല്‍ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന (Ayurveda Doctors Association) അറിയിച്ചിട്ടുണ്ട്.
Also read: വെറും 500 രൂപ മാത്രം നിക്ഷേപമുള്ള ഈ 5 സ്കീമുകൾ ചേരൂ.. സമ്പന്നരാകൂ!
ആയുര്‍വേദ ബിരുദാനന്തര ബിരുദക്കാര്‍ക്ക് 58 തരം ശസ്ത്രക്രിയകള്‍ നടത്താന്‍ അനുമതി നല്കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ (Central Council of Indian Medicine) നടപടിക്കെതിരെയാണ് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം. സര്‍ക്കാര്‍ ആശുപത്രിക്കൊപ്പം സ്വകാര്യ ആശുപത്രികളിലും രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഒപി ബഹിഷ്കരിക്കുന്നുണ്ട്.
കൊവിഡ് (Corona Virus), അത്യാഹിത (Emergency) ചികിത്സാ വിഭാഗങ്ങളെ സമരം ബാധിക്കില്ലയെന്നാണ് റിപ്പോർട്ട്. പക്ഷേ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. എന്നാൽ ഈ സമരം കിടത്തി ചികിത്സയെ ബാധിക്കില്ലെങ്കിലും സ്വകാര്യ പ്രാക്ടീസ് ഉണ്ടാകില്ല. സിസിഐഎം നടപടി പൊതുജനാരോഗ്യത്തിന് എതിരെന്നും ആധുനിക വൈദ്യത്തെ തിരിച്ച് നടത്തുന്നതെന്നും ഐഎംഎ (IMA) അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധ്യാപകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥനത്ത് രാജ്ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും.
ഇതിനിടയിൽ ഈ സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ (Ayurveda Doctors) സംഘടന രംഗത്തെത്തിയിട്ടുണ്ട്. സമരം അനാവശ്യമാണെന്നും ആയുര്‍വേദ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.