VD Satheesan: ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്നത് തരംതാഴ്ന്ന പ്രചാരണമെന്ന് വിഡി സതീശൻ

Oommen Chandy: ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ സർക്കാർ ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുടുംബം നന്നായി തന്നെ ചികിത്സ നൽകിയെന്നും വിഡി സതീശൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 01:28 PM IST
  • ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്
  • ഭാര്യയും മക്കളും കോൺഗ്രസ്‌ പാർട്ടിയുമായി ആലോചിച്ചാണ് ചികിത്സ നടത്തിയതെന്നും വിഡി സതീശൻ പറഞ്ഞു
VD Satheesan: ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്നത് തരംതാഴ്ന്ന പ്രചാരണമെന്ന് വിഡി സതീശൻ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്നത് തരംതാഴ്ന്ന പ്രചരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ സർക്കാർ ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുടുംബം നന്നായി തന്നെ ചികിത്സ നൽകി. ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്.

ഭാര്യയും മക്കളും കോൺഗ്രസ്‌ പാർട്ടിയുമായി ആലോചിച്ചാണ് ചികിത്സ നടത്തിയതെന്നും വിഡി സതീശൻ പറഞ്ഞു. സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് ചാണ്ടി ഉമ്മൻ പോകരുതെന്നാണ് സിപിഎം പറയുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ചികിത്സയെക്കുറിച്ച് സിപിഎം സംസ്ഥാന സമിതി യംഗം അഡ്വ. അനിൽകുമാർ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു വിഡി സതീശൻ.

ALSO READ: Puthuppally by-election 2023: 'ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചത് അസാധാരണം'; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് എൽഡിഎഫ്

പുതുപ്പള്ളിയിലൊഴുകുന്നത് മുതലക്കണ്ണീരാണെന്നും ഉമ്മൻ ചാണ്ടിയുടെ ചികിത്സ കാര്യത്തിൽ കുടുംബം നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നും അഡ്വ. കെ അനിൽ കുമാർ ആരോപിച്ചിരുന്നു.യുഡിഎഫ് പുതുപ്പള്ളിയിൽ 'തട്ടിപ്പിന്റെ കട' ആരംഭിച്ചു. പുതുപ്പള്ളിയിലൊഴുകുന്നത് മുതലക്കണ്ണീരാണ്.

ഉമ്മൻ ചാണ്ടിയുടെ ചികിത്സ കാര്യത്തിൽ കുടുംബം നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നും അഡ്വ. കെ അനിൽകുമാർ പറഞ്ഞു. സർക്കാർ ഇടപെടൽ ക്ഷണിച്ചു വരുത്തിയതിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം. ചികിത്സ നിഷേധിച്ചതിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്നും അനിൽ കുമാർ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News