Kerala assembly ruckus case: മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ഓ​ഗസ്റ്റ് നാലിന് യുഡിഎഫ് ധർണ

വിചാരണ കോടതിയില്‍ തന്റെ നിരപാരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ന്യായം അംഗീകരിക്കാനാവില്ല

Written by - Zee Malayalam News Desk | Last Updated : Jul 31, 2021, 06:34 PM IST
  • ഭാവിതലമുറയ്ക്ക് മാതൃകയാകേണ്ടയാളാണ് വിദ്യാഭ്യാസ മന്ത്രി
  • നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ശിവതാണ്ഡവ പ്രകടനം ലോകം കണ്ടതാണ്
  • നിയമവാഴ്ചയോടും ജാനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്
  • ശിവന്‍കുട്ടി രാജിവയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സഭയോടുള്ള വെല്ലുവിളിയാണെന്നും ഹസ്സന്‍ പറഞ്ഞു
Kerala assembly ruckus case: മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ഓ​ഗസ്റ്റ് നാലിന് യുഡിഎഫ് ധർണ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ (Kerala assembly ruckus case) വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഓ​ഗസ്റ്റ് നാലിന് യുഡിഎഫ് നിയോജക മണ്ഡല തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. വിചാരണ നേരിടുന്ന ശിവന്‍കുട്ടി രാജിവയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി (Chief minister) പറയുന്നത് ലാവ് ലിന്‍ കേസില്‍ സമാനസാഹചര്യം ഉണ്ടാകുമെന്ന് കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് എംഎം ഹസൻ ആരോപിച്ചു.

വിചാരണ കോടതിയില്‍ തന്റെ നിരപാരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ന്യായം അംഗീകരിക്കാനാവില്ല. കോടതി പാര്‍മാശങ്ങളുടെ പേരിലും എഫ്‌ഐആർ ഇട്ടതിന്റെ പേരിലും മന്ത്രിമാര്‍ രാജിവച്ച് ധാര്‍മികമൂല്യം ഉയര്‍ത്തിപ്പിടിച്ച  രാഷ്ട്രീയ സംസ്‌കാരമാണ് കേരളത്തിന്റേത്. മാപ്പര്‍ഹിക്കാത്ത കുറ്റം എന്ന് സുപ്രീംകോടതി (Supreme court) പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല.

ALSO READ: Karuvannur bank loan scam: പ്രതികളെ സിപിഎം ഭയപ്പെടുന്നു; അന്വേഷണം സിബിഐക്ക് വിടണമെന്നും വിഡി സതീശൻ

ഭാവിതലമുറയ്ക്ക് മാതൃകയാകേണ്ടയാളാണ് വിദ്യാഭ്യാസ മന്ത്രി. നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ശിവതാണ്ഡവ പ്രകടനം ലോകം കണ്ടതാണ്. രാജിവയ്ക്കാതെ മന്ത്രി പദത്തില്‍ ശിവന്‍കുട്ടി തുടരുന്നതും അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നതും നിയമവാഴ്ചയോടും ജാനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. ശിവന്‍കുട്ടി രാജിവയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സഭയോടുള്ള വെല്ലുവിളിയാണെന്നും മന്ത്രിയുടെ രാജിക്കായി അതിശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

മരം മുറിക്കേസിന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുകയാണ്. നിഷ്പക്ഷമായി കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ കേസില്‍  ചിലരെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ ഇടപെടല്‍കൊണ്ടാണ്. മരംമുറിക്ക് അനുമതി നല്‍കിയത് താനാണെന്ന് കുറ്റ സമ്മതം നടത്തിയ മുന്‍ റവന്യൂമന്ത്രിക്കെതിരെ കേസെടുക്കാന്‍ ഇതുവരെ പോലീസ് തയ്യാറായില്ല. ഉത്തരവിന് അനുവാദം നല്‍കിയ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കപ്പെടുന്നില്ലെന്ന് ഹസ്സന്‍ പറഞ്ഞു.

ALSO READ: Kerala Assembly Ruckus Case : നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ (Karuvannur bank loan scam) സിപിഎം ഉന്നതര്‍ക്ക് പങ്കുണ്ട്. അതിനാലാണ് പ്രതികളുടെ വിവരം പോലീസ് രഹസ്യമായി സൂക്ഷിക്കുന്നതും പരസ്യപ്പെടുത്താത്തതും. ഈ പണാപഹരണം ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാകില്ല. അതുകൊണ്ട് സിബിഐ അന്വേഷിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കാര്യത്തില്‍ ജനാധിപത്യ നിലപാട് സ്വീകരിക്കാത്ത സര്‍ക്കാര്‍ മരംമുറിക്കേസിലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലും നീതിപൂര്‍വമായ അന്വേഷണമല്ല നടത്തുന്നത്. സിപിഎമ്മുകാര്‍ പ്രതികളായി വരുമ്പോള്‍ അവരെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ജയിലുകള്‍ സിപിഎം ക്രിമനലുകള്‍ക്ക് സുഖവാസ കേന്ദ്രങ്ങളായി. ഇത്തരമൊരു സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തുന്നതെന്നും എംഎം ഹസൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News