തിരുവനന്തപുരം: കേരളത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ വിധി പറഞ്ഞ് സുപ്രീം കോടതി. കയ്യാങ്കളിയുടെ (Kerala Assembly Ruckus Case) ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് കോടതി വിലയിരുത്തി.
സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിനുള്ള പരിരക്ഷയല്ലയെന്നും അത് ജനപ്രതിനിധികള്‍ എന്നുള്ള പ്രവര്‍ത്തനത്തിന് മാത്രമാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡൻ പറഞ്ഞു. നിയമസഭയ്ക്കുള്ളിൽ ഒരംഗം തോക്കുമായി വന്നാലും നിങ്ങൾ പരിരക്ഷ (Kerala Assembly Ruckus Case) നൽകുമോയെന്നും കോടതി ചോദിച്ചു.
Also Read: Kerala Assembly: നിയമസഭാ കയ്യാങ്കളിക്കേസ്; മലക്കം മറിഞ്ഞ് സർക്കാർ, പരിഹസിച്ച് കോടതി
മാത്രമല്ല പരിരക്ഷയുടെ പേരില്‍ ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടി ഭരണഘടനയുടെ 194 വകുപ്പ് പ്രകാരം തെറ്റാണെന്നും സുപ്രീം കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ ഡിവൈ. ചന്ദ്രചൂഡ്, എംആര്‍. ഷാ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നടപടികള്‍ പൂര്‍ണമായും തെറ്റാണെന്നും ഭരണഘടന പരമായ എല്ലാ അതിര്‍വരമ്പുകളും പ്രതികള്‍ കടന്നുവെന്നും കോടതി വെളിപ്പെടുത്തിയിട്ടുണ്ട്.
Also Read: നിയസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് Supreme Court
ഇപി.ജയരാജന്‍, കെടി.ജലീല്‍, വി ശിവൻകുട്ടി, കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്‍ എന്നിവരടങ്ങിയ ആറുപേരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം കേസില്‍ വിചാരണ നേരിടണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ തന്നെ ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയില്‍ നടന്ന കൈയാങ്കളിക്കേസ് സര്‍ക്കാരിന് പിന്‍വലിക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിയത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്നും അതിനാല്‍ വിചാരണ തടയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല കേസ് പിൻവലിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് രൂക്ഷ വിമർശനമാണ് സുപ്രീം കോടതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA