പാലക്കാട്: വീണ്ടും കാട്ടാന ആക്രമണം. സംഭവം നടന്നത് അട്ടപ്പാടിയിലാണ്. അട്ടപ്പാടി തേക്കുപ്പനയിൽ വയോധികനെയാണ് കാട്ടാന ചവിട്ടികൊന്നത്. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇയാൾ ഇന്നലെ വൈകുന്നേരം കശുവണ്ടി പെറുക്കാനായി പഞ്ചക്കാട്ടിലേക്ക് പോയതായിരുന്നു രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് രങ്കനെ അന്വേഷിച്ചു നടത്തിയ തിരിച്ചിലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആനയുടെ ചവിട്ടേറ്റതിന്റെ ലക്ഷണങ്ങൾ ശരീരത്തിലുണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ട്. ഈ മേഖല പൊതുവെ കാട്ടാനകൾ ഇറങ്ങാറുള്ള ഇടമാണ്. എന്നാൽ ഇത് വാനപ്രദേശമല്ലെന്നാണ് റിപ്പോർട്ട്. മൃതദേഹം കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അട്ടപ്പാടിയിൽ ഈ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് രങ്കൻ.
Also Read: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പുതൂർ ഇലച്ചിവഴി സ്വദേശി കന്തസ്വാമിയാണ് കാട്ടാനയുടെ അടിയേറ്റ് മരിച്ചത്. ഇയാൾക്ക് 40 വയസുണ്ട്. ജോലി കഴിഞ്ഞ് കടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുന്ന വഴി കന്തസ്വാമി കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു.
കാട്ടാനയുടെ ചിഹ്നം വിളിക്കേട്ട് സമീപവാസികൾ പുതൂർ വനം വകുപ്പിനെ വിവരമറിയിക്കുകയും വനം വകുപ്പിലെ ഉദ്യോഗസ്ഥരെത്തി കന്തസ്വാമിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തും മുന്നേ ഇയാൾ മരണമടയുകയായിരുന്നു. ഇവിടെ നേരത്തെയും കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിട്ടുള്ള മേഖലയാണ്. കോളനിയിൽ രാത്രിയും പകലും ആനയുടെ ശല്യം പതിവായിരിക്കുകയാണ്. ജനവാസ മേഖലകളിലേക്കടക്കം എത്തുന്ന കാട്ടാന ശല്യത്തിന് അധികാരികള്‍ പരിഹാരം തേടുന്നില്ലെന്ന ആരോപണം പ്രദേശവാസികള്‍ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...