P Rajeev: 245 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ചരിത്രനേട്ടമെന്ന് മന്ത്രി പി.രാജീവ്

Enterprises: സംരംഭങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ എം.എസ്.എം.ഇ ക്ലിനിക്കുകൾ പ്രയോജനപ്പെടുത്താം.

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 04:23 PM IST
  • സംരംഭങ്ങൾ ആരംഭിച്ചതിൽ 38 ശതമാനവും സ്ത്രീ സംരംഭകരാണ്
  • സംരംഭങ്ങളുടെ എണ്ണം ജനുവരിയിൽ 1.22 ലക്ഷവും മാർച്ചിൽ ഒന്നര ലക്ഷവും ആകും
P Rajeev: 245 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ചരിത്രനേട്ടമെന്ന് മന്ത്രി പി.രാജീവ്

ഒരു ലക്ഷം സംരംഭങ്ങൾക്ക് 245 ദിവസങ്ങൾ കൊണ്ട് തുടക്കം കുറിക്കാനായത് ചരിത്രനേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സംരംഭങ്ങൾ ആരംഭിച്ചതിൽ 38 ശതമാനവും സ്ത്രീ സംരംഭകരാണ്. സംരംഭങ്ങളുടെ എണ്ണം ജനുവരിയിൽ 1.22 ലക്ഷവും മാർച്ചിൽ ഒന്നര ലക്ഷവും ആകും.

പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷ്ണൽ ഹയർ സെക്കന്ററി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻ്റ് കൗൺസിലിം​ഗ് സെല്ലിന്റേയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സഹകരണത്തോടെ നടത്തിയ ‘വോക്ക് ഓൺ 2023’ തൊഴിൽമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഗ്രാമപഞ്ചായത്ത് – നഗര സഭ ഓഫീസുകളിലെ ഇന്റേണുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ALSO READ: Food Safety: ഭക്ഷണ പാഴ്സലുകളിൽ ഇനി തിയതിയും സമയവും വേണം; സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്തവയ്ക്ക് നിരോധനം

സംരംഭങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ എം.എസ്.എം.ഇ (മൈക്രോ സ്മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് )ക്ലിനിക്കുകൾ പ്രയോജനപ്പെടുത്താം. വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ ഏറെ സാധ്യതയുള്ളതാണ്. കാലാനുസൃതമായ മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ വരുത്തിയാണ് മുന്നോട്ട് പോകുന്നതെന്നും സർക്കാർ പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വി.എച്ച്.എസ്.സി യിൽ പ്ലസ് ടു തലത്തിൽ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് തൊഴിൽമേള സംഘടിപ്പിച്ചത്. വി.എച്ച്.എസ്.സി പൂർത്തിയാക്കിയ ശേഷം വ്യത്യസ്ത മേഖലകളിൽ ഡിപ്ലോമ കഴിഞ്ഞവർക്കും, ഉന്നത വിദ്യാഭ്യാസം നേടിയവർക്കും മേളയിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസരം ഒരുക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News