Wayanad Fire Accident: മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു; സംഭവം വയനാട്ടിൽ

Fire Accident In Wayanad: ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിലായിരുന്നു തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ തീപിടുത്തമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2024, 06:52 AM IST
  • വയനാട് നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
  • ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് തീപിടുത്തത്തിൽ മരിച്ചത്
Wayanad Fire Accident: മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു; സംഭവം വയനാട്ടിൽ

കല്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.  ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് തീപിടുത്തത്തിൽ മരിച്ചത്.

Also Read: കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; കൊല്ലപ്പെട്ട വിജയന്റെ ഭാര്യ അറസ്റ്റിൽ

ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിലായിരുന്നു തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ തീപിടുത്തമുണ്ടായത്. ഇതിനുസമീപത്തെ ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ.  തീ കത്തിക്കയറുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തടുർന്ന് ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. 

കത്തിക്കരിഞ്ഞ നിലയിലായിരുന്ന ഭാസ്ക്കരനറെ മൃതദേഹം സുൽത്താൻബത്തേരി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: ഡബിൾ ഗജകേസരി യോഗത്തിലൂടെ 3 രാശിക്കാർക്ക് ലഭിക്കും തൊഴിൽ-ബിസിനസിൽ പുരോഗതി

മൊബൈൽഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ചു; 4 കുട്ടികൾ വെന്തുമരിച്ചു

മീററ്റിൽ മൊബൈൽഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് 4 കുട്ടികൾ വെന്തുമരിച്ചു. മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സെർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. കുട്ടികളുടെ മാതാപിതാക്കൾക്കും ​ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മീററ്റിലെ ജനത കോളനിയിൽ രാത്രിയിലാണ് സംഭവം നടക്കുന്നത്. ജോണി എന്നയാളുടെ വീട്ടിലാണ് അപകടം ഉണ്ടായത്.

Also Read: വിവാഹം കഴിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്?

 

സംഭവത്തിൽ ഇയാളുടെ മക്കളായ  സരിക (10), നിഹാരിക (8), സൻസ്കാർ എന്ന ഗോലു (6), കാലു (4) എന്നിവരാണ് മരിച്ചത്. ഭാര്യ ബബിത ​ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്ന് ‍ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മൊബൈൽഫോൺ ചാർജിൽ കുത്തിവെച്ചുകൊണ്ട് 4 കുട്ടികളും ഫോണിൽ ​ഗെയിം കളിക്കുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. ഈ സമയം ചാർജർ പൊട്ടിത്തെറിക്കുകയും കട്ടിലിലേക്ക് തീ പടരുകയും പെട്ടെന്ന് തീ വലിയ രീതിയിൽ പടർന്നു പിടിച്ചെന്നും അദ്ദേഹം പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News