Trivandrum: സംസ്ഥാന സര്‍ക്കാരിൻറെ കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് 8.33% മിനിമം ബോണസ് നല്‍കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബോണസ് ആക്ടിന്റെ നാളിതുവരെയുള്ള ഭേദഗതികള്‍ക്ക് അനുസൃതമായി ബോണസ് നല്‍കണം. 8.33 % കൂടുതല്‍ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖാ സ്ഥാപനങ്ങള്‍ 2020-21 -ലെ വരവ് ചെലവ് കണക്കിന്റെ ഓഡിറ്റ് പൂര്‍ത്തീകരിച്ചിരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ALSO READ : Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു
ഒരു വര്‍ഷം കുറഞ്ഞത് 30 പ്രവര്‍ത്തി ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ജീവനക്കാര്‍ക്കാണ് ബോണസിന് അര്‍ഹത. 2020-21 വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ പെയ്മെന്റ് ഓഫ് ബോണസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം കൃത്യമായും ബോണസ് നല്‍കണം.
പ്രതിമാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് ബോണസിന് അര്‍ഹത.കയര്‍, കശുവണ്ടി മേഖലകളിലെ തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട വ്യവസായ ബന്ധസമിതികളുടെ തീരുമാനപ്രകാരമുള്ള ബോണസ് അനുവദിക്കണം.24,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കുന്ന പ്രത്യേക ഉത്സവബത്ത ഒഴികെ ബോണസോ എക്സഗ്രേഷ്യയോ ഇന്‍സന്റിവ് ആനുകൂല്യങ്ങളോ മറ്റേതെങ്കിലും പേരിലുള്ള ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...