തിരുവനന്തപുരം: Onam Kit 2022: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇന്നും നാളെയും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും. എന്തായാലും ഇത്തവണ ഓണത്തിന് മുന്നേ കിറ്റുകൾ വിതരണം ചെയ്യാനാണ് തീരുമാനം.
Also Read: ലോകായുക്ത നിയമഭേദഗതിയിൽ സിപിഎം-സിപിഐ ധാരണയായി; ബിൽ ഇന്ന് നിയമസഭയിൽ
വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ സെപ്റ്റംബര്‍ 1, 2, 3 തീയതികളിലായിരിക്കും വിതരണം ചെയ്യുക. സെപ്റ്റംബര്‍ 7 വരെ കിറ്റുകള്‍ വിതരണം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. പറഞ്ഞിരിക്കുന്ന സമയത്ത് കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറ്റവുമൊടുവില്‍ നാല് ദിവസം കിറ്റ് വാങ്ങാന്‍ വേണ്ടി അനുവദിക്കും. അതായത് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ നേരത്തെ നിശ്ചയിച്ച തീയതിയില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് കിറ്റുകള്‍ വാങ്ങാം. തുണിസഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് ഇത്തവണത്തെ കിറ്റിലുള്ളത്. ഇത്തവണ കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാവില്ല പകരം വെളിച്ചെണ്ണ പ്രത്യേകമായി റേഷന്‍ കട വഴി ലഭ്യമാക്കും. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണ് ഈ നടപടി. കൂടാതെ കഴിഞ്ഞ തവണ പരാതി ഏറെ കേട്ട പപ്പടത്തിനും ശര്‍ക്കയ്ക്കും പകരം ഇത്തവണ മില്‍മ നെയ്യും കശുവണ്ടിയുമാണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തലവേദന ആയത് പപ്പടവും ശര്‍ക്കരയുമാണ്.
Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഓരോ കിറ്റിനും 447 രൂപയാണ് ചെലവ് വരുന്നത്. റേഷന്‍കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കാന്‍ 400 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കിറ്റ് നല്‍കുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ 220 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ അവരവരുടെ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ അനുവാദം ഉണ്ടാകൂവെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. എന്നാൽ സെപ്തബർ 4, 5, 6, 7 തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ അവസരമുണ്ടാകും. അടുത്ത മാസം നാലിന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും പകരം സെപ്തംബർ 16ന് റേഷകൻ കടകൾക്ക് അവധിയായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...