പുറമണ്ണൂര്‍ കുംഭാരന്‍ കോളനിയിലെ നാരായണനും മകന് രാമന്‍കുട്ടിയും വര്‍ഷങ്ങളായി ഓണിവിപണിയിലേക്കുള്ള തൃക്കാക്കരയപ്പനെ ഒരുക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ രണ്ടു വര്‍ഷം എന്നാല്‍ കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോള്‍ പ്രതിസന്ധിയിലായിരുന്നു ഈ കുടുംബം. ഓണവിപണി വീണ്ടും സജീവമായ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഈ അച്ഛനും മകനും. കളിമണ്ണ് ശേഖരിച്ച് ഇവര്‍ ഓണത്തിനാവശ്യമുള്ള തൃക്കാക്കരയപ്പന്മാരെ ഒരുക്കുകയാണ്.
ബഹ്റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കലാകാരൻമ്മാരുടെ ഒരു നീണ്ട നിര തന്നെ ബഹ്റിനിൽ എത്തുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പറഞ്ഞു.
Onam 2022: ഇന്നും നാളെയും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.
ഓണം സ്പെഷ്യൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഷാജി പാപ്പൻ, നടൻ ജയസൂര്യ. ഭാര്യ സരിത ജയസൂര്യയും ഫോട്ടോഷൂട്ടിന് നടനൊപ്പമുണ്ട്. sarithajayasurya_designstudio ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരു ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. വൈൻ നിറത്തിലുള്ള ബ്ലൗസും ഹാൻഡ്വർക്ക് ചെയ്ത സെറ്റ് സാരിയുമാണ് സരിതയുടെ വേഷം. വൈൻ നിറത്തിലുള്ള ലിനൻ കുർത്തയും മുണ്ടും ആണ് ജയസൂര്യ ധരിച്ചിരിക്കുന്നത്.
ഓണക്കാലം തമിഴ്നാടിന് വലിയ പ്രതീക്ഷകളാണ് പകര്‍ന്ന് നല്‍കുന്നത്. തേനി ജില്ലയിലെ ശീലയം പെട്ടിയെന്ന കാര്‍ഷിക ഗ്രാമത്തിലെ പൂ കര്‍ഷകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതും കേരളത്തിലെ ഓണക്കാലമാണ്. ഓരോ ഓണക്കാലത്തും മധ്യകേരളത്തിലേയ്ക്ക് പൂക്കളെത്തിക്കുന്നത് ഇവിടെ നിന്നുമാണ്.
സെപ്റ്റംബർ മാസത്തിൽ വള്ളം കളി ആരംഭിക്കുന്നതിനാൽ വിനോദ സഞ്ചാരികൾ കൂടുതൽ എത്തും. ഇപ്പോൾ മലയാളികളാണ് 80% വും ഇവിടെ എത്തുന്നത്. നിലവിൽ ഹോട്ടലുകളിൽ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. വേമ്പനാട്ട് കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ചെറുതോടുകളിലൂടെയുള്ള ശിക്കാര വള്ളത്തിലുളള യാത്രയും കായൽ വിഭവങ്ങളായ കരിമീനും ഞണ്ടും കൊഞ്ചും അടക്കമുള്ളവ രുചിക്കാനുമാണ് ധാരാളം വിനോദ സഞ്ചാരികൾ കുമരകത്ത് എത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.