Omicron Kerala Update | സംസ്ഥാനത്ത് ഒമിക്രോൺ നിയന്ത്രണം കടുപ്പിക്കുന്നു; രാത്രികാല നിരോധനമില്ല

എയർപ്പോർട്ടുകളിൽ രാജ്യത്തിന്റെ പുറത്ത് നിന്ന് വരുന്ന രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ നിർദേശം നൽകി. ഇതുവരെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 181 ആണ്. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 06:05 PM IST
  • ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
  • ഇൻഡോർ പരിപാടികൾക്ക് (അടിച്ചിട്ട മുറികളിൽ) പരമാവധി 75 പേർക്കും ഔട്ട്ഡോർ പരിപാടികൾക്ക് (തുറസായ സ്ഥലങ്ങളിൽ) 150 പേർക്കും മാത്രമാണ് പങ്കെടുക്കാൻ അനുവദിക്കുക.
  • നേരത്തെ ഇൻഡോർ പരിപാടകൾക്ക് 150ഉം ഔട്ട്ഡോർ പരിപാടികൾക്ക് 200 പേർക്കുമായിരുന്നു പങ്കെടുക്കാൻ സാധിക്കുന്നത്.
  • ഇതാണ് നിയന്ത്രണത്തിന്റെ ഭാഗമായി പകുതിയായി വെട്ടികുറച്ചിരിക്കുന്നത്.
Omicron Kerala Update | സംസ്ഥാനത്ത് ഒമിക്രോൺ നിയന്ത്രണം കടുപ്പിക്കുന്നു; രാത്രികാല നിരോധനമില്ല

തിരുവനന്തപുരം : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധ കേരളത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കൂടുതൽ നിയന്ത്രണങ്ങൾ എത്തുന്നു. പൊതു-സ്വാകര്യ ചടങ്ങുകളിൽ പങ്കെടുക്കാനാവുന്നവരുടെ എണ്ണം കുറച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

ഇൻഡോർ പരിപാടികൾക്ക് (അടിച്ചിട്ട മുറികളിൽ) പരമാവധി 75 പേർക്കും ഔട്ട്ഡോർ പരിപാടികൾക്ക് (തുറസായ സ്ഥലങ്ങളിൽ) 150 പേർക്കും മാത്രമാണ് പങ്കെടുക്കാൻ അനുവദിക്കുക. നേരത്തെ ഇൻഡോർ പരിപാടകൾക്ക് 150ഉം ഔട്ട്ഡോർ പരിപാടികൾക്ക് 200 പേർക്കുമായിരുന്നു പങ്കെടുക്കാൻ സാധിക്കുന്നത്. ഇതാണ് നിയന്ത്രണത്തിന്റെ ഭാഗമായി പകുതിയായി വെട്ടികുറച്ചിരിക്കുന്നത്. 

ALSO READ : ഒമിക്രോൺ കണ്ടെത്താനുള്ള ആദ്യ ടെസ്റ്റ് കിറ്റ്, ഒമിഷുവർ-ന് അനുമതി

എയർപ്പോർട്ടുകളിൽ രാജ്യത്തിന്റെ പുറത്ത് നിന്ന് വരുന്ന രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ നിർദേശം നൽകി. ഇതുവരെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 181 ആണ്. 

കൂടാതെ ഇതുവരെ കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. ലഭിച്ച അപേക്ഷകളിൽ ഉടൻ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോടായി പറഞ്ഞു. 

ALSO READ : ഒമിക്രോണിന് പിന്നാലെ വരുന്നു ഇരട്ടി വ്യാപന ശേഷിയുള്ള "ഇഹു", ലോകം ഭീതിയിലേയ്ക്ക്

കേരളത്തിൽ ഇതുവരെ 80 ശതമാനത്തിൽ അധികം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 15,43 ലക്ഷം കുട്ടികൾക്കാണ് കൌമാരക്കാർക്കും വാക്സിനേഷൻ യഞ്ജത്തിന് അർഹരായിട്ടുള്ളത്. ഇതുവരെ രണ്ട് ശതമാനം കുട്ടികൾക്ക് നൽകി കഴിഞ്ഞുയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

എന്നാൽ പൊതു-സ്വാകര്യ പരിപാടികൾക്ക് പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നത് പുറമെ മറ്റ് നിയന്ത്രണങ്ങൾ നിലവിൽ വേണ്ട എന്ന അവലോകന യോഗത്തിൽ തീരുമാനമായി. രാത്രികാല നിയന്ത്രണങ്ങളും തൽക്കാലം വേണ്ടയെന്നാണ് അവലോകന യോഗത്തിൽ എടുത്തിരിക്കുന്ന തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News