നേഴ്സിംഗ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

വർക്കലയിൽ നേഴ്സിംഗ് വിദ്യാർഥിനി  കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ്ചെയ്തു .ചൊവ്വാഴ്ചയാണ് സ്വകാര്യ നഴ്സിങ് കോളജ് രണ്ടാംവർഷ വിദ്യാർഥിയായ 19കാരി ക്രൂരപീഡനത്തിന് ഇരയായത്.ഓട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ്  തന്നെ പീഡിപ്പിച്ചതെന്ന്  പെൺകുട്ടി പൊലീസിന് മൊഴി  നൽകിയിരുന്നത് .

Last Updated : May 6, 2016, 12:21 PM IST
 നേഴ്സിംഗ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന്  പേർ അറസ്റ്റിൽ

തിരുവനന്തപുരം:വർക്കലയിൽ നേഴ്സിംഗ് വിദ്യാർഥിനി  കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ്ചെയ്തു .ചൊവ്വാഴ്ചയാണ് സ്വകാര്യ നഴ്സിങ് കോളജ് രണ്ടാംവർഷ വിദ്യാർഥിയായ 19കാരി ക്രൂരപീഡനത്തിന് ഇരയായത്.ഓട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ്  തന്നെ പീഡിപ്പിച്ചതെന്ന്  പെൺകുട്ടി പൊലീസിന് മൊഴി  നൽകിയിരുന്നത് .
സ്വകാര്യ ആശുപത്രിയിൽ ഐ .സി യു വിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് .സുജിത് (25),ഷൈജു (24) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.സുജിത്തിന്റെ ഓട്ടോ റിക്ഷയിൽ വെച്ചാണ് തന്നെ ബലാൽസംഗത്തിനിരയാക്കിയത്  എന്നാണ് പെൺകുട്ടിയുടെ മൊഴി .

കഴിഞ്ഞ ആഴ്ച്ച പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്  ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടത് ദേശീയ തലത്തിൽ തന്നെ കോളിളക്കം സൃഷ്‌ടിച്ച വാർത്തയാണ് .കേസിൽ ഇതേ വരെ പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന  പോലീസിന് ഈ കേസിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചത് ആത്മ വിശ്വാസം പകർന്നിട്ടുണ്ട് .
ജിഷ കൊലപാതകം ഇലക്ഷൻ പ്രചാരണത്തിൽ ചൂടുള്ള വിഷയമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മെയ്‌ 11 ന് ആശുപത്രിയിൽ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദർശിക്കുമെന്ന് അറിവായിട്ടുണ്ട് .

 

 

Trending News