പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത് ബലാൽസംഗ ശ്രമത്തിനിടെ : ആഭ്യന്തര വകുപ്പിനെ വിമർശിച്ച് കോടിയേരി

പെരുമ്പാവൂരില്‍  നിയമ വിദ്യാർഥിനി  കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്നു ഇന്ക്വസ്റ്റ്റ്  റിപ്പോര്ട്ട് . കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്റെ മകള്‍ ജിഷ (30) അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മാതാവ് ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Last Updated : May 4, 2016, 05:10 PM IST
പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത് ബലാൽസംഗ ശ്രമത്തിനിടെ : ആഭ്യന്തര വകുപ്പിനെ വിമർശിച്ച് കോടിയേരി

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ നിയമ വിദ്യാർഥിനി  കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്നു ഇന്ക്വസ്റ്റ്റ്  റിപ്പോര്ട്ട് . കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്റെ മകള്‍ ജിഷ (30) അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മാതാവ് ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 കഴുത്തിലും മാറിലും തലയിലും മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. അടിവയറില്‍ ഏറ്റ മര്‍ദനത്തില്‍ ആന്തരീകാവയവങ്ങള്‍ പുറത്തുവന്നിരുന്നതായി പോലീസ് പറഞ്ഞു. ഷാള്‍ ഉപയോഗിച്ച് മുറുക്കിയശേഷം കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തിയിട്ടുണ്ട്. ബലാത്സംഗശ്രമം ചെറുക്കുന്നുതിനിടെയാണ് പരിക്കുകളുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍, സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് പ്രതിയെക്കുറിച്ച് ഒരുതുമ്പും ലഭിച്ചിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനുമിടയ്ക്കാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജിഷയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എല്‍എല്‍ബി പരീക്ഷയില്‍ ചില വിഷയങ്ങളില്‍ തോറ്റതിനാല്‍ വീണ്ടും എഴുതാനിരിക്കെയാണ്   ജിഷ കൊല്ലപ്പെട്ടത്

അതേ സമയം ജിഷ കൊല്ലപ്പെട്ടിട്ട് മൂന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി . മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നതുപോലുള്ള ദളിത് വേട്ടകളും സ്ത്രീ പീഡനങ്ങളും കേരളത്തില്‍ അരങ്ങേറുന്നതിനുള്ള വേദി ഒരുക്കി കൊടുക്കയാണോ ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോടിയേരി ചോദിച്ചു.

കേരളത്തിലും ഡല്‍ഹി നിര്‍ഭയ മോഡല്‍ കൊലപാതകം നടന്നിരിക്കുന്നു.. കഴിഞ്ഞ വ്യാഴാഴ്ച കൊലപാതകം നടന്നിട്ടും ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ ആഭ്യന്തര വകുപ്പിന് സാധിച്ചിട്ടില്ല. ഇത്രയും മൃഗീയമായ കൊലപാതകം നടന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ കണ്ണുംകെട്ടി ഇരിക്കുന്നതെന്ന് കോടിയേറി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെടുകയാണെന്ന്, പോലീസിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളുടെ ബാഹുല്യത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ക്രമസമാധാനപാലനം തകര്‍ന്നുപോയ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും കോടിയേരി ചോദിച്ചു.

Trending News