Suresh Gopi | നടൻ സുരേഷ് ഗോപിക്ക് നോട്ടീസ്; 18ന് മുമ്പ് കേസിൽ ചോദ്യം ചെയ്യാൻ ഹാജരാവണം

മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. ഇവർ ഒഴിഞ്ഞെങ്കിലും വീണ്ടും ഇത് തന്നെ ആവർത്തിച്ചു. കൈ തട്ടി മാറ്റിയ മാധ്യമ പ്രവർത്തക പിന്നീട് പോലീസിൽ പരാതിപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 04:09 PM IST
  • മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു
  • പിന്നീട് സുരേഷ് ഗോപി മാധ്യമങ്ങൾ വഴി മാപ്പ് പറഞ്ഞെങ്കിലും വിവാദം തണുത്തില്ല
  • കോഴിക്കോട് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സംഭവം
Suresh Gopi | നടൻ സുരേഷ് ഗോപിക്ക് നോട്ടീസ്; 18ന് മുമ്പ് കേസിൽ ചോദ്യം ചെയ്യാൻ ഹാജരാവണം

കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ സുരേഷ് ഗോപിക്ക് നോട്ടീസ്. നടക്കാവ് പോലീസിൻറെയാണ് നോട്ടീസ്. ഈ മാസം 18ന് മുമ്പ് കേസിൽ ചോദ്യം ചെയ്യാൻ ഹാജരാവണമെന്നാണ് നോട്ടീസിൽ. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത്.

മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. ഇവർ ഒഴിഞ്ഞെങ്കിലും വീണ്ടും ഇത് തന്നെ ആവർത്തിച്ചു. കൈ തട്ടി മാറ്റിയ മാധ്യമ പ്രവർത്തക പിന്നീട് പോലീസിൽ പരാതിപ്പെട്ടു. തുടർന്ന നടക്കാവ് പോലീസ് സംഭവത്തിൽ കേസെടുക്കുകയായിരുന്നു.പിന്നീട് സുരേഷ് ഗോപി മാധ്യമങ്ങൾ വഴി മാപ്പ് പറഞ്ഞെങ്കിലും വിവാദം തണുത്തില്ല.

മാധ്യമങ്ങളുടെ മുന്നിൽ വെച്ച് താൻ വാത്സല്യത്തോടെ തന്നെയാണ് മാധ്യമ പ്രവർത്തകയോട് പെരുമാറിയതെന്നും.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും ആരോടും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News