V Muraleedharan: ഇസ്രയേലിൽ ആശങ്ക വേണ്ട; ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം: വി. മുരളീധരൻ

Israel-Palestine conflict: ഇസ്രായേൽ-പലസ്തീൻ യുദ്ധം രണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 07:48 PM IST
  • ഇന്ത്യൻ പൗരന്മാർ ആശങ്കപ്പെടേണ്ടെന്ന് വി. മുരളീധരൻ.
  • ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് മുരളീധരൻ.
  • എംബസി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
V Muraleedharan: ഇസ്രയേലിൽ ആശങ്ക വേണ്ട; ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം: വി. മുരളീധരൻ

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. എത്രപേർ സംഘർഷ പ്രദേശങ്ങളിൽ ഉണ്ടെന്ന് എംബസിക്ക് വിവരം നൽകിയിട്ടുണ്ട് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിന് നേരെ നടന്നത് ഭീകരാക്രമണമെന്നും ഇന്ത്യ, ആ രാജ്യത്തിനൊപ്പമെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

ALSO READ: ഇസ്രയേലിലേക്ക് അയ്യായിരത്തിലധികം റോക്കറ്റുകള്‍ വര്‍ഷിച്ച് ഹമാസ്; യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ

ഇന്ത്യൻ എംബസി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ അനുസരിക്കുക. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്നും സുരക്ഷിത കേന്ദ്രത്തിൽ തുടരണമെന്നും വി.മുരളീധരൻ പറഞ്ഞു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ കേന്ദ്രഗവണ്മെന്റ് തയ്യാറാണെന്നും  മന്ത്രി കൂട്ടിച്ചേർത്തു.

Helpline Number : +97235226748
Email : cons1.telaviv@mea.gov.in

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News