LDF Meeting: അന്വേഷണം കഴിയട്ടേ; എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി, ഉടൻ നടപടിയുണ്ടാകില്ല

മന്ത്രിസഭാ യോഗത്തിലും എഡിജിപിയെ മാറ്റുന്ന വിഷയം ഇന്ന് ചർച്ചയായിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Sep 11, 2024, 06:04 PM IST
  • വിഷയത്തിൽ അജണ്ടയിൽ വെച്ച് ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു.
  • എന്നാൽ അന്വേഷണം തീരട്ടെ എന്നായിരുന്നു എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്.
LDF Meeting: അന്വേഷണം കഴിയട്ടേ; എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി, ഉടൻ നടപടിയുണ്ടാകില്ല

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കമുള്ള വിവാദങ്ങൾ നടക്കുമ്പോഴും എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടിയെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത് കുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ലെന്നാണ് സൂചന. വിഷയത്തിൽ അജണ്ടയിൽ വെച്ച് ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം തീരട്ടെ എന്നായിരുന്നു എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് സംഭവം കൂടി അന്വേഷിക്കാമെന്നും അതിന് ശേഷം നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോ​ഗത്തിൽ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും ആവശ്യപ്പെട്ടതായാണ് വിവരം. 

അജിത് കുമാറിനെതിരെ നടപടി വേണമെന്ന് എൽഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ബിനോയ് വിശ്വം, വർഗീസ് ജോര്‍ജ്, പി സി ചാക്കോ എന്നിവർ ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. എന്നാല്‍, സാങ്കേതിക വാദം ഉയർത്തി വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നല്‍കി. എഡിജിപിയെ സ്ഥാനത്ത് നിന്നും മാറ്റാൻ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം കഴിയട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Also Read: Kerala Governor: പിടിമുറുക്കി ഗവർണർ; ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ അടിയന്തര റിപ്പോർട്ട് നൽകണം

 

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരേയും സ്ഥലം മാറ്റിയിരുന്നു. എഡിജിപി അജിത് കുമാറിനോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ വിയോജിപ്പുകളുണ്ട്. ഇപി ജയരാജനെ മാറ്റി ടിപി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കിയ ശേഷമുള്ള ആദ്യ ഇടതുമുന്നണി യോ​ഗമായിരുന്നു ഇന്നത്തേത്.

അതേസമയം എഡിജിപി അജിത് കുമാർ നാല് ദിവസത്തെ അവധി പിൻവലിച്ചു. വിവാദം മുറുകുന്നതിനിടെയാണ് തീരുമാനം. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപി അവധി പിൻവലിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News