Nipah: ഉറവിടം കണ്ടെത്താൻ ആടിന്റെ സാമ്പിളെടുത്തു, കാട്ടുപന്നിയുടെ സാമ്പിളും ശേഖരിക്കും

നിപ ബാധിച്ച് 12 വയസുകാരന്റെ വീടിന്റെ പരിസരത്ത് മൃ​ഗ സംരക്ഷണ വകുപ്പ് പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃ​ഗങ്ങളുടെയും ശ്രവങ്ങൾ എടുത്ത് മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 01:33 PM IST
  • കുട്ടിയുടെ വീട്ടിലെ ആടിന്റെ ശ്രവം ശേഖരിച്ചു.
  • നേരത്തെ ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു.
  • എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ പരിശോധിക്കും.
  • സ്രവം സ്വീകരിച്ച് ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കാനാണ് തീരുമാനം
Nipah: ഉറവിടം കണ്ടെത്താൻ ആടിന്റെ സാമ്പിളെടുത്തു, കാട്ടുപന്നിയുടെ സാമ്പിളും ശേഖരിക്കും

കോഴിക്കോട് : കോഴിക്കോട് (Kozhikode) നിപ വൈറസ് (Nipah Virus) ബാധിച്ച് 12കാരൻ മരിച്ച സംഭവത്തിൽ രോ​ഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ച് മൃ​ഗ സംരക്ഷണ വകുപ്പ് (Animal Husbandry). കുട്ടിയുടെ വീടിന്റെ പരിസരത്ത് മൃ​ഗ സംരക്ഷണ വകുപ്പ് പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃ​ഗങ്ങളുടെയും ശ്രവങ്ങൾ എടുത്ത് മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. സ്രവം സ്വീകരിച്ച് ഭോപ്പാലിലെ (Bhopal) ലാബിലയച്ച് പരിശോധിക്കാനാണ് തീരുമാനം.

പരിശോധനയുടെ ഭാ​ഗമായി കുട്ടിയുടെ വീട്ടിലുണ്ടായിരുന്ന ആടിന്റെ ശ്രവം പരിശോധനയ്ക്കെടുത്തു. കുട്ടിക്ക് അസുഖം ബാധിക്കുന്നതിന് മുൻപ് വീട്ടിലെ ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിക്കുകയും ചെയ്തിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തത്.

Also Read: Nipah Death: ഒരുമിച്ച് കളിച്ച കുട്ടികൾ നിരീക്ഷണത്തിൽ; പ്രദേശത്ത് വവ്വാലുകൾ കാര്യമായില്ലെന്ന് അയൽക്കാർ 

കൂടാതെ പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ മൃ​ഗ സംരക്ഷണ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന് വനം വകു്പപിന്റെ അൻുമതി വേണം. വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also Read: നിപ വ്യാപനം തീവ്രമാകില്ല; ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ദ്ധർ കേരളത്തിലെത്തും: കേന്ദ്ര സംഘം 

അതേസമയം കുട്ടി ആടുമേയ്ക്കാന്‍ പോകാറുണ്ടായിരുന്നെന്നും പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കാര്യമായില്ലെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്തു ദിവസം മുൻപാണ് ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരനിൽ നിപ (Nipah)  രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയത്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില ഗുരുതരമാകുകയും മണിക്കൂറുകൾക്കകം കുട്ടി മരണമടയുകയുമായിരുന്നു.  

Also Read: Nipah Virus: നിപ ബാധിച്ച് മരിച്ച കുട്ടി റമ്പൂട്ടാൻ കഴിച്ചിരുന്നു; കേന്ദ്രസംഘം പഴത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു

കേരളത്തിൽ സ്ഥിരീകരിച്ച നിപ വൈറസിന്റെ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണെന്നും ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധര്‍ കേരളത്തിലെത്തുമെന്നും സംഘം അറിയിച്ചു.  

Also Read: Nipah Virus : നിപ്പാ ബാധിച്ച് മരിച്ച കുട്ടിയുടെ Route Map പുറത്ത് വിട്ടു, പനിയെ തുടർന്ന് കുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചത് ഓഗസ്റ്റ് 29ന്

നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന (TrueNat) നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (National Institute of Virology Pune) നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് (Lab) സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം അറിയാൻ കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News