Nava Kerala Sadas Petetions | നവകേരള സദസിൽ എത്തിയത് 6,21,167 പരാതികൾ, പരിഹരിച്ച കണക്ക് മാത്രമില്ല

36 ദിവസമാണ് നവകേരള യാത്ര ഉണ്ടായത്. ഇതിനിടയിൽ  സർക്കാരിന് മുന്നിലേക്കെത്തിയത് പരാതികളുടെ കൂമ്പാരമാണ്. ഏറ്റവും അധികം പരാതികൾ ലഭിച്ചത്  മലപ്പുറം ജില്ലയില്‍ നിന്നാണ്

Written by - Zee Malayalam News Desk | Last Updated : Dec 26, 2023, 10:47 AM IST
  • 36 ദിവസമാണ് നവകേരള യാത്ര ഉണ്ടായത്. ഇതിനിടയിൽ സർക്കാരിന് മുന്നിലേക്കെത്തിയത് പരാതികളുടെ കൂമ്പാരമാണ്
  • സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് സർക്കാർ പരിഗണിച്ചേക്കുമെന്നാണ് സൂചന
  • നവകേരള സദസ്സ് തുടങ്ങിയപ്പോൾ പല ജില്ലകളിലും ആദ്യ ആഴ്ച പരിഹരിച്ച പരാതികളുടെ എണ്ണം വളരെ കുറവായിരുന്നു
Nava Kerala Sadas Petetions | നവകേരള സദസിൽ എത്തിയത്  6,21,167 പരാതികൾ, പരിഹരിച്ച കണക്ക് മാത്രമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നാകെ നവകേരള സദസിലേക്ക് ഇത് വരെ കിട്ടിയത്  6,21,167 പരാതികളാണ്.  എന്നാൽ എത്ര പരാതികൾ ലഭിച്ചതിൽ തീർപ്പാക്കി എന്ന വിവരം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികൾ പരിഹരിക്കാൻ  സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് സർക്കാർ പരിഗണിച്ചേക്കുമെന്നാണ് സൂചന. 

36 ദിവസമാണ് നവകേരള യാത്ര ഉണ്ടായത്. ഇതിനിടയിൽ  സർക്കാരിന് മുന്നിലേക്കെത്തിയത് പരാതികളുടെ കൂമ്പാരമാണ്. ഏറ്റവും അധികം പരാതികൾ ലഭിച്ചത്  മലപ്പുറം ജില്ലയില്‍ നിന്നാണ്. 81354 പരാതികളാണ് ലഭിച്ചത്. 

പാലക്കാട് നിന്ന് 61234-ഉം കൊല്ലത്ത് നിന്ന് 50938-ഉം പത്തനംതിട്ടയില്‍ നിന്ന് 23610 ഉം പരാതികളും ലഭിച്ചപ്പോൾ ആലപ്പുഴ- 53044,  തൃശൂർ- 54260, കോട്ടയം- 42656, ഇടുക്കി- 42234, കോഴിക്കോട്- 45897, കണ്ണൂർ- 28803, കാസർഗോഡ്- 14704 , വയനാട് - 20388 എന്നിങ്ങനെയാണ് സർക്കാരിന് മുന്നിലെത്തിയ പരാതികൾ. ഇതില്‍ എത്ര എണ്ണം പരിഹരിച്ചു എന്ന കാര്യം ഔദ്യോഗികമായി ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. എങ്കിൽ മാത്രമെ നവകേരള യാത്രയുടെ ഉദ്ദേശം പൂർത്തിയായോ എന്ന് അറിയാൻ സാധിക്കൂ.

അതേസമയം നവകേരള സദസ്സ് തുടങ്ങിയപ്പോൾ പല ജില്ലകളിലും ആദ്യ ആഴ്ച പരിഹരിച്ച പരാതികളുടെ എണ്ണം വളരെ കുറവായിരുന്നു. നിയമക്കുരുക്കിൽപ്പെട്ട പരാതികൾ തീർപ്പാക്കാൻ സമയമെടുക്കുമെന്നാണ് സർക്കാർ വിശദീകരണം. ഇത്തരത്തിൽ ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ ഓരോ ജില്ലയിലും സ്പെഷ്യല്‍ ഓഫീസർമാരെ നിയമിക്കുമെന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News