MV Jayarajan: ​ഗാന്ധിജിക്ക് പകരം ​ഗാന്ധിഘാതകനെ പ്രതിഷ്ഠിക്കാൻ നീക്കം; ആർഎസ്എസിനെതിരെ വിമർശനവുമായി എംവി ജയരാജൻ

ഇപ്പോൾ നെഹ്റുവിന് പകരം സവർക്കറെ അവതരിപ്പിച്ചു കഴിഞ്ഞു. അടുത്തത് ഗാന്ധിജിക്ക് പകരം ഗോഡ്‌സേ ആയിരിക്കും എന്ന് വ്യക്തമാണെന്ന് എംവി ജയരാജൻ കുറിപ്പിൽ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Aug 30, 2021, 07:03 PM IST
  • ആദ്യ പോസ്റ്ററാണ് ഇതെന്നും അടുത്ത പോസ്റ്ററിൽ നെഹ്റുവിനെ ഉൾപ്പെടുത്തും എന്നുമാണ് ICHR ന്റെ വിശദീകരണം
  • പ്രഥമപ്രധാനമന്ത്രി പിന്നീട് ചിത്രത്തിൽ വരേണ്ട ആളാണോ
  • സവർക്കർ എങ്ങനെയാണ് സ്വാതന്ത്ര്യ സമര അമൃതോത്സവ പരിപാടിയുടെ പോസ്റ്ററിൽ കടന്നുകൂടിയത്
  • ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ഇന്ത്യൻ ജനതയ്ക്ക് കിട്ടിയേ പറ്റൂവെന്നും എംവി ജയരാജൻ പറ‍ഞ്ഞു
MV Jayarajan: ​ഗാന്ധിജിക്ക് പകരം ​ഗാന്ധിഘാതകനെ പ്രതിഷ്ഠിക്കാൻ നീക്കം; ആർഎസ്എസിനെതിരെ വിമർശനവുമായി എംവി ജയരാജൻ

തിരുവനന്തപുരം: ​ഗാന്ധിജിക്ക് പകരം ​ഗാന്ധിഘാതകനെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിലാണ് ആർഎസ്എസ് എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംവി ജയരാജൻ (MV Jayarajan) വിമർശനം ഉന്നയിച്ചത്. ഇപ്പോൾ നെഹ്റുവിന് പകരം സവർക്കറെ അവതരിപ്പിച്ചു കഴിഞ്ഞു. അടുത്തത് ഗാന്ധിജിക്ക് പകരം ഗോഡ്‌സേ ആയിരിക്കും എന്ന് വ്യക്തമാണെന്ന് എംവി ജയരാജൻ കുറിപ്പിൽ വ്യക്തമാക്കി.

എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം: ഗാന്ധിജിക്ക് പകരം ഗാന്ധിഘാതകനെ പ്രതിഷ്ഠിക്കാൻ RSS കഴിഞ്ഞ കുറെ കാലമായി പരിശ്രമിച്ചു വരികയാണ്. ഇപ്പോൾ നെഹ്റുവിന് പകരം സവർക്കറെ അവതരിപ്പിച്ചു കഴിഞ്ഞു. അടുത്തത് ഗാന്ധിജിക്ക് പകരം ഗോഡ്‌സേ ആയിരിക്കും എന്ന് വ്യക്തമാണ്. സ്വതന്ത്ര്യത്തിന്റെ 75ാം പിറന്നാൾ വേളയിൽ അമൃതമഹോത്സവ് എന്ന പരിപാടിയുടെ പോസ്റ്ററിൽ സ്വാതന്ത്ര്യസമരസേനാനിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കി പകരം സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സവർക്കറെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

വിവാദമുണ്ടായപ്പോൾ ICHR ന്റെ വിശദീകരണമാകട്ടെ പരിഹാസ്യമാണ്. ആദ്യ പോസ്റ്ററാണ് ഇതെന്നും അടുത്ത പോസ്റ്ററിൽ നെഹ്റുവിനെ ഉൾപ്പെടുത്തും എന്നുമാണ് ICHR ന്റെ വിശദീകരണം. പ്രഥമപ്രധാനമന്ത്രി പിന്നീട് ചിത്രത്തിൽ വരേണ്ട ആളാണോ ? സവർക്കർ എങ്ങനെയാണ് സ്വാതന്ത്ര്യ സമര അമൃതോത്സവ പരിപാടിയുടെ പോസ്റ്ററിൽ കടന്നുകൂടിയത് ? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ഇന്ത്യൻ ജനതയ്ക്ക് കിട്ടിയേ പറ്റൂ.

ചരിത്രത്തെ വർഗ്ഗീയവൽക്കരിക്കുകയും വക്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ച് തന്നെയാണ് ഈ പോസ്റ്ററും തയ്യാറാക്കിയത്. 1921 ലെ മലബാർ കലാപത്തിൽ രക്തസാക്ഷികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ള 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് ചരിത്ര കൗൺസിൽ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നതാണ്. RSS ന്റെ അജണ്ഡ അനുസരിച്ചാണ് ചരിത്ര കൗൺസിൽ നടപടികൾ . ഗ്രൂപ്പ്‌ തിരിഞ്ഞ് തമ്മിലടിക്കുന്ന കോൺഗ്രസ്സിന് ഇതിലൊന്നും ശ്രദ്ധിക്കാൻ  നേരമില്ല. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവമല്ല ഭാരതാന്ത്യത്തിന്റെ ആഘോഷമാണ് ഇപ്പോൾ സംഘികളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News