കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.എം(CPM) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരമായി തുടരുന്നു.കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്.മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തും. ഒരാഴ്ച മുമ്പാണ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കോവിഡ് ബാധിച്ചത്.
ALSO READ: NCP യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ Mani C Kappan മുംബൈയിൽ
60 വയസ്സാണ് അദ്ദേഹത്തിന്. മെഡിക്കൽ കോളേജ്(Medical College) പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറും പ്രൊഫ. ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ എസ്എം സരിൻ (ആർ.എം.ഒ), പ്രൊഫ. കെ സി രഞ്ജിത്ത് കുമാർ (എച്ച്ഒഡി ജനറൽ മെഡിസിൻ), പ്രൊഫ. എസ് എം അഷ്‌റഫ് (എച്ച്.ഒ.ഡി - കാർഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡൽ ഓഫീസർ- കോവിഡ് ചികിത്സാവിഭാഗം) എന്നിവർ അംഗങ്ങളുമായ പ്രത്യേക ബോർഡ് നേതൃത്വത്തിലാണ് ജയരാജന് ചികിത്സ നടത്തുന്നത്. നേരത്തെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അദ്ദേഹത്തിന്റെ ചികിത്സാ വിശദാംശങ്ങൾ ആശുപത്രി അധികൃതരോട് തിരക്കിയിരുന്നു.
ALSO READ: Kalamassery യിൽ വിദ്യാർഥിയെ മർദിച്ച സംഭവം: ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങി മരിച്ച നിലയിൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...