Mullaperiyar Dam | മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു

കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ തമിഴ്നാട് കൃത്യമായ സമയത്ത് മുന്നറിയിപ്പ് നൽകാതെ തന്നെ ഷട്ടറുകൾ തുറന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 01:27 PM IST
  • 141.90 അടിയാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ള ജലനിരപ്പ്.
  • തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 900 ഘനയടി ആയി കുറച്ചു.
  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയർന്നു.
Mullaperiyar Dam | മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു

Idukki: മുല്ലപ്പെരിയാറിലേക്കുള്ള (Mullaperiyar) നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടിന്റെ (Dam) എല്ലാ ഷട്ടറുകളും അടച്ചു. 141.90 അടിയാണ് നിലവിലുള്ള ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് (Tamil Nadu) കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. സെക്കന്റിൽ 900 ഘനയടി ആയാണ് കുറച്ചത്.

കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ തമിഴ്നാട് കൃത്യമായ സമയത്ത് മുന്നറിയിപ്പ് നൽകാതെ തന്നെ ഷട്ടറുകൾ തുറന്നിരുന്നു. ഇതേ തുടർന്ന് പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയർന്നു. വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാ​ഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി. 

Also Read: Mullaperiyar| ചോദിക്കാതെയും പറയാതെയും തമിഴ്നാട്,രാത്രി വൈകി മുന്നറിയിപ്പ് നല്‍കി ജലം തുറന്നു വിട്ടതില്‍ ആശങ്ക അറിയിക്കും: മന്ത്രി

രാത്രി വൈകി മുന്നറിയിപ്പ് നല്‍കി ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മിഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്‌നാടിനെയും അറിയിക്കുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാത്രികാലങ്ങളില്‍ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹ​ചര്യം നേരിടാൻ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

Also Read: Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയർന്നു. ഇവിടെ നിന്നും പരമാവധിവെള്ളം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടുപോകുന്നുണ്ട്. 2401 അടിയായാൽ ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News