M. Mukesh: 'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും': കുറിപ്പുമായി മുകേഷ്

Mukesh Facebook post: വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും എന്ന് ഫേയ്സ്ബുക്ക് പോസ്റ്റിൽ മുകേഷ് കുറിച്ചു.   

Written by - Zee Malayalam News Desk | Last Updated : Sep 6, 2024, 07:15 AM IST
  • ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
  • ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്തു കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
  • 10 വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
M. Mukesh: 'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും': കുറിപ്പുമായി മുകേഷ്

ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ കുറിപ്പുമായി നടനും എംഎൽഎയുമായ എം മുകേഷ്. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. നിയമപോരാട്ടം തുടരുമെന്നും മുകേഷ് വ്യക്തമാക്കി. ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

"സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും " വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും. നിയമ പോരാട്ടം തുടരും- മുകേഷ് കുറിച്ചു. മരടിലെ വില്ലയിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതായാണ് മുകേഷിനെതിരെ നടിയുടെ ആരോപണം. ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്തു കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. 

ALSO READ: ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഒരിടത്തും അലേർട്ടുകളില്ല

പീഡനക്കുറ്റം, സ്‌ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കൽ, സ്‌ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കുക തുടങ്ങിയ വകുപ്പുകൾക്കാണ് കേസെടുത്തത്. 10 വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 

മുകേഷിനെതിരെ ലൈംഗിക ആരോപണം പുറത്തു വന്നതിന് പിന്നാലെ സിപിഐയിലെ മുതിർന്ന നേതാക്കളും പ്രതിപക്ഷവും മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കെണ്ടെന്ന് തീരുമാനിച്ച സിപിഐഎം സിനിമ നയം കരട് രൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കി. സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യവും ശക്തമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News