മലപ്പുറം: മുസ്ലിം ലീഗ് (Muslim league) നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മോയിൻ അലി രംഗത്ത്. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ ഹൈദരലി തങ്ങൾക്ക് ഇഡിയുടെ (Enforcement Directorate) നോട്ടീസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് മോയിൻ അലി ആരോപിച്ചു.
കഴിഞ്ഞ 40 വർഷമായി മുസ്ലിംലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മോയിൻ അലി വ്യക്തമാക്കി. ചന്ദ്രികയിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ഉത്തരവാദികൾ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞുമാണ്. ചന്ദ്രികയിലെ പ്രശ്നങ്ങൾ മൂലം ഹൈദരലി ശിഹാബ് തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും മോയിൻ അലി പറഞ്ഞു.
ചന്ദ്രികയിലെ ഫിനാൻസ് ഡയറക്ടർ സമീർ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ഷമീർ ചന്ദ്രികയിൽ വരുന്നത് താൻ കണ്ടിട്ടില്ല. ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് 12 കോടിയുടെ ബാധ്യതയിലേക്ക് എത്തിച്ചത്. എന്നിട്ടും ഫിനാൻസ് ഡയറക്ടറെ സസ്പെൻഡ് (Suspend) ചെയ്യാൻ നടപടി ഉണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടിയിലേക്ക് മാത്രം പാർട്ടി ചുരുങ്ങിപ്പോയെന്നും മോയിൻ അലി ആരോപിച്ചു. വാർത്താസമ്മേളനത്തിനിടെ മോയിൻ അലിക്കെതിരെ മുസ്ലിംലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തെ തുടർന്ന് വാർത്താസമ്മേളനം നിർത്തിവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...