Alappuzha: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം

ബന്ധുക്കൾ ചികിത്സ പിഴവ് ആരോപിച്ചതിനെ തുടർന്ന് സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തു. കൈനകരി സ്വദേശി അപർണ്ണയും കുഞ്ഞുമാണ് മരിച്ചത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 08:21 AM IST
  • ചികിത്സയിൽ പിഴവ് സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
  • കൈനകരി സ്വദേശി അപർണ്ണയും കുഞ്ഞുമാണ് മരിച്ചത്.
  • വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്.
Alappuzha: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. ചികിത്സയിൽ പിഴവ് സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കൈനകരി സ്വദേശി അപർണ്ണയും കുഞ്ഞുമാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. നവജാത ശിശുവിന്റെ മരണത്തിൽ ബന്ധുക്കൾ ചികിത്സാപിഴവ് ആരോപിച്ചിരുന്നു. തുടർന്നാണ് അപർണ്ണയും മരിക്കുന്നത്. സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തിരുന്നു.

അതേസമയം മൃതദേഹം മാറ്റാൻ ബന്ധുക്കൾ സമ്മതിക്കുന്നില്ല. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് ആശുപത്രിയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നു.

Delhi HC: അമ്മയുടെ തീരുമാനം അന്തിമം, 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ യുവതിക്ക് അനുമതി നല്‍കി കോടതി

New Delhi: 33 ആഴ്ച പൂര്‍ത്തിയായ ഗർഭം അവസാനിപ്പിക്കാൻ യുവതിയ്ക്ക് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി.  ജസ്റ്റിസ് പ്രതിഭ എം സിംഗ് അദ്ധ്യക്ഷയായ ഡൽഹി ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജി ബെഞ്ചാണ്  ഈ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

26 വയസ് പ്രായമുള്ള യുവതി  നല്‍കിയ ഹര്‍ജിയിലാണ്, അമ്മയ്ക്കനുകൂലമായ  ഈ സുപ്രധാന വിധി  ഹൈക്കോടതി പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഈ കേസില്‍ അമ്മയുടെ തീരുമാനം അന്തിമമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഈ പ്രത്യേക കേസില്‍  മെഡിക്കൽ ടെർമിനേഷൻ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. എൽഎൻജെപി ഹോസ്പിറ്റലിലോ യുവതിയുടെ ഇഷ്ടാനുസരണം മറ്റേതെങ്കിലും ആശുപത്രിയിലോ  MTP നടത്താന്‍ യുവതിയ്ക്ക് അനുവാദമുണ്ട്, കോടതി പറഞ്ഞു.

Also Read: മാങ്ങ പറിച്ചതിന്റെ പേരിൽ വാക്കേറ്റം; കായംകുളത്ത് മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു

 

ഗർഭസ്ഥശിശുവിന് മസ്തിഷ്‌ക സംബന്ധമായ തകരാറുകൾ ഉള്ളതിനാൽ 33 ആഴ്ചത്തെ ഗർഭം അവസാനിപ്പിക്കാന്‍ അനുമതി തേടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 

ഹര്‍ജി പരിഗണിച്ച കോടതി, ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അടക്കം വിഷയത്തിൽ  തേടിയിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും അതിജീവിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടാണ് ആശുപത്രി അധികൃതർ നൽകിയത്.

എന്നാല്‍, ഈ വിഷയത്തില്‍ അമ്മയുടെ ആശങ്ക കണക്കിലെടുത്ത കോടതി, യുവതിയുടെ തീരുമാനമാണ് അന്തിമമെന്ന് പ്രസ്താവിക്കുകയായിരുന്നു. ഹർജിക്കാരിയുടെയും ഭർത്താവിന്‍റെയും ബന്ധപ്പെട്ട ഡോക്ടർമാരുടെയും വാദം കേട്ട ശേഷമാണ് ചൊവ്വാഴ്ച രാവിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News