Fact Check: എല്ലാ സ്ത്രീകള്‍ക്കും മോദി സർക്കാർ 2.20 ലക്ഷം രൂപ നൽകുന്നു? വാസ്തവം എന്താണ്?

Fact Check: "പ്രധാനമന്ത്രി നാരീ ശക്തി യോജന" പ്രകാരം രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ 2.20 ലക്ഷം രൂപ വായ്പ നൽകുന്നുണ്ടെന്നാണ് ഈ  വ്യാജ  സന്ദേശത്തില്‍ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 04:18 PM IST
  • "പ്രധാനമന്ത്രി നാരീ ശക്തി യോജന" പ്രകാരം രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ 2.20 ലക്ഷം രൂപ വായ്പ നൽകുന്നുണ്ടെന്നാണ് ഈ വ്യാജ സന്ദേശത്തില്‍ പറയുന്നത്.
Fact Check: എല്ലാ സ്ത്രീകള്‍ക്കും മോദി സർക്കാർ 2.20 ലക്ഷം രൂപ നൽകുന്നു? വാസ്തവം എന്താണ്?

New Delhi: സോഷ്യല്‍ മീഡിയ എന്നത് ഇന്ന് ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിയ്ക്കുകയാണ്. വാര്‍ത്തകള്‍, വീഡിയോകള്‍ ഫോട്ടോകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍   പങ്കുവയ്ക്കുന്നതിനും അറിയുന്നതിനുമായി ഇന്ന് ആളുകള്‍ സോഷ്യല്‍ മീഡിയയുടെ ഭാഗമായി മാറിയിട്ടുണ്ട്. 

എന്നാല്‍ നമുക്കറിയാം സോഷ്യല്‍ മീഡിയയില്‍ എത്തുന്ന വാര്‍ത്തകള്‍ എല്ലാം വാസ്തവമാവണം  എന്നില്ല. അതിന്‍റെ സത്യാവസ്ഥ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. കാരണം, വാസ്തവമല്ലാത്ത നിരവധി വാര്‍ത്തകള്‍ സോഷ്ടല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. 

Also Read:  Delhi HC: അമ്മയുടെ തീരുമാനം അന്തിമം, 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ യുവതിക്ക് അനുമതി നല്‍കി കോടതി 

അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ജന ശ്രദ്ധ നേടിയിരിയ്ക്കുന്നത്. അതായത്, രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായം സംബന്ധിച്ച വാര്‍ത്തയാണ് ഇത്. "പ്രധാനമന്ത്രി നാരീ ശക്തി യോജന" പ്രകാരം രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ 2.20 ലക്ഷം രൂപ വായ്പ നൽകുന്നുണ്ടെന്നാണ് ഈ സന്ദേശത്തില്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന  ഈ സാമ്പത്തിക സഹായം ലഭിക്കുന്നതിന് ആളുകളോട് രജിസ്റ്റർ ചെയ്യാനും ഈ സന്ദേശം ആവശ്യപ്പെടുന്നു.  

Also Read:  FIFA World Cup 2022: ഇന്ത്യയ്ക്ക് അഭിമാന നിമിഷം, ലോകകപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യുന്നത് ദീപിക പദുകോണ്‍

 

ഈ സന്ദേശം, 'ഇന്ത്യൻ ജോബ്' എന്നപേരിലുള്ള  യൂട്യൂബ് ചാനലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിയ്ക്കുന്നത്.  

അതേസമയം, ഈ സന്ദേശം വ്യാജമാണ് എന്നും ഇത്തരത്തില്‍ യാതൊരു സാമ്പത്തിക സഹായവും കേന്ദ്ര സര്‍ക്കാര്‍  നല്‍കുന്നില്ല എന്നും PIB പിഐബി വ്യക്തമാക്കി. 'പ്രധാനമന്ത്രി നാരി ശക്തി യോജന' പ്രകാരം എല്ലാ സ്ത്രീകൾക്കും കേന്ദ്ര സർക്കാർ 2, 20,000 രൂപ നൽകുന്നുവെന്നാണ് 'ഇന്ത്യൻ ജോബ്' എന്ന യൂട്യൂബ് ചാനലാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ചാനല്‍ നടത്തുന്ന ഈ അവകാശവാദം വ്യാജമാണ്. ഇത്തരമൊരു പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടില്ല, PIB വ്യകതമാക്കി. 

വൈറൽ സന്ദേശമായി ലഭിക്കുന്ന ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത്  അനിവാര്യമാണ് എന്ന് PIB കാലാകാലങ്ങളായി നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടാതെ, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും PIB കര്‍ശന മുന്നറിയിപ്പ് നല്‍കുന്നു. 

PIB മുഖേന ഇത്തരം സന്ദേശങ്ങളുടെ ആധികാരികത  സാധാരണക്കാര്‍ക്കും പരിശോധിക്കാം

നിങ്ങൾക്ക് സംശയാസ്പദമായ എന്തെങ്കിലും സന്ദേശം ലഭിച്ചാൽ, എല്ലായ്പ്പോഴും അതിന്‍റെ ആധികാരികത അറിയാനും വാർത്ത യഥാർത്ഥമാണോ അതോ വ്യാജ വാർത്തയാണോ എന്ന് പരിശോധിക്കാനും കഴിയും. അതിനായി ചെയ്യണ്ടത് ഇത്രമാത്രം. നിങ്ങള്‍ക്ക്  വ്യക്തത വരുത്തേണ്ട സന്ദേശം  https://factcheck.pib.gov.in എന്ന വിലാസത്തിലേക്ക് അയയ്‌ക്കുക. അല്ലെങ്കില്‍,  +918799711259 എന്ന നമ്പറിലേക്ക് ഒരു WhatsApp സന്ദേശം അയയ്‌ക്കാം. നിങ്ങൾക്ക് pibfactcheck@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ചും ആധികാരികത അറിയാന്‍ സാധിക്കും. വസ്തുതാ പരിശോധന വിവരങ്ങൾ https://pib.gov.in-ലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News