ആലപ്പുഴ ജില്ലയിലെ കർഷകരിൽ ഭൂരിഭാഗവും കേന്ദ്ര, സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗങ്ങളാകാത്തവരെന്ന് കണക്കുകൾ. ഇതുമൂലം വേനൽ മഴയിൽ 165 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ച ഭൂരിഭാഗം കർഷകർക്കും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത കര്‍ഷകര്‍ക്കും സംസ്ഥാന സർക്കാർ ധനസഹായം നൽകുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവനയും പാലിക്കപ്പെട്ടില്ല.
ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത കര്‍ഷകര്‍ക്കും സംസ്ഥാന ധനസഹായമായ 12,500 രൂപ ഹൈക്ടറിനു ലഭിക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന വെറുംവാക്കാവുകയാണ്. ആലപ്പുഴയിൽ പുഞ്ചകൃഷി ഇറക്കിയ 31,000 കര്‍ഷകരില്‍ പത്തുശതമാനം പേര് മാത്രമാണ് ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളത്. കുട്ടനാട്ടില്‍ 20,000 ഹെക്ടര്‍ സ്ഥലത്ത് ഇത്തവണ പുഞ്ചകൃഷി നടന്നതില്‍ 2034.20 ഹെക്ടറിലൽ കൃഷി നടത്തിയ 3228 കര്‍ഷകർ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. സംസ്ഥാന വിള ഇന്‍ഷ്വറന്‍സില്‍ അംഗങ്ങളായവരുടെ എണ്ണവും പരിമിതമാണ്. വേനല്‍മഴയില്‍ 165 കോടിയിലധികം രൂപയുടെ കൃഷിനാശം ജില്ലയിൽ സംഭവിച്ചിരുന്നു.
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പദ്ധതിയനുസരിച്ച് ഒരു ഹെക്ടറിന് 80,000
രൂപയും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് ഹെക്ടറിന് 35,000 രൂപയുമാണ് നഷ്ടപരിഹാരം നല്‍കുന്നത്. പാടം ഒരുക്കല്‍ മുതല്‍ കൊയ്ത്തുവരെ ഏക്കറിന് 40,000 മുതല്‍ 50,000 രൂപ വരെയാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന ശരാശരി കൃഷിച്ചെലവ്. വേനൽ മഴയിൽ വ്യാപക കൃഷിനാശം സംഭവിച്ചതിന് പുറമെ നഷ്ടപരിഹാരം കൂടി ലഭ്യമാകാതായതോടെ വലിയ പ്രതിസന്ധിയിലാണ് കർഷകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...