Monsoon: ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയില്‍

കാ​ല​വ​ര്‍ഷം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ  ഈ വര്‍ഷം  സാമാന്യം നല്ല മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 01:21 PM IST
  • കാ​ല​വ​ര്‍ഷം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ ഈ വര്‍ഷം സാമാന്യം നല്ല മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
  • ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല കോട്ടയം ആണ്.
  • കോട്ടയം ജില്ലയില്‍ 75.5 മില്ലിമീറ്റര്‍ മഴപെയ്തു. ഈ കാലവര്‍ഷ സീസണില്‍ 15% അധിക മഴയാണ് ജില്ലയ്ക്ക് ലഭിച്ചത്.
Monsoon: ഈ  സീസണില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്  കോട്ടയം ജില്ലയില്‍

Thiruvananthapuram: കാ​ല​വ​ര്‍ഷം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ  ഈ വര്‍ഷം  സാമാന്യം നല്ല മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 

ഈ  വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച  ജില്ല കോട്ടയം ആണ്. കോട്ടയം ജില്ലയില്‍ 75.5 മില്ലിമീറ്റര്‍ മഴപെയ്തു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ   ക​ണ​ക്ക് അനുസരിച്ച്   ഈ കാലവര്‍ഷ സീസണില്‍  (Monsoon)  15% അധിക മഴയാണ്  ജില്ലയ്ക്ക് ലഭിച്ചത്. 

ജൂ​ണ്‍ 1 മു​ത​ല്‍   സെപ്റ്റംബര്‍ 20 വരെയുള്ള കണക്കുകള്‍ അനുസരിച്ച്  ജി​ല്ല​യി​ല്‍ 1843.6 മി​ല്ലി​മീ​റ്റ​ര്‍ മഴ​യായിരുന്നു  പ്ര​തീ​ക്ഷി​ച്ചിരുന്നത്. എന്നാല്‍,  ​2117. 9 മി​ല്ലി​മീ​റ്റ​ര്‍ മഴ ലഭിച്ചു.  വരും ദിവസങ്ങളിലും മഴ  തു​ട​രു​മെ​ന്നാ​ണ്​ റിപ്പോര്‍ട്ട്.  

ലഭിച്ച മഴയുടെ അളവില്‍ രണ്ടാം സ്ഥാനത്ത്  പ​ത്ത​നം​തി​ട്ട ജില്ലയാണ്.  ജില്ലയില്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും 3% മാത്രമാണ് കൂ​ടു​ത​ല്‍  മഴ ലഭിച്ചത്. 

Also Read: Cyclone Gulab: സർവ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു, തെലങ്കാനയിൽ നാളെ പൊതു അവധി

എന്നാല്‍, സമീപ ജില്ലകളില്‍ ലഭിച്ച മഴയുടെ അളവില്‍ സാരമായ വ്യതിയാനം ഉണ്ട്. ആ​ല​പ്പു​ഴ​ ജില്ലയില്‍  14% വും  ഇ​ടു​ക്കി​ ജില്ലയില്‍  19% വും  എ​റ​ണാ​കു​ള​ത്ത്​ 8 % വും മഴ കുറവാണ് ലഭിച്ചത്.  

Also Read: Gulab ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റാകാൻ സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം

മഴയുടെ അളവ് 20%  കൂടിയാലും കു​റ​ഞ്ഞാ​ലും കൂ​ടി​യാ​ലും ശ​രാ​ശ​രി​യു​ടെ ഗ​ണ​ത്തി​ല്‍പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി മ​ഴ​യെ​ന്ന ക​ണ​ക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഈ  വ്യാ​ഴാ​ഴ്ച​യോ​ടെ​യാ​ണ്​ കാ​ല​വ​ര്‍ഷം അ​വ​സാ​നി​ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News