തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (Money Laundering Case) എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസാണിത്.
എം.ശിവശങ്കറിനെതിരെയുള്ള (M. Shivashankar) തെളിവുകളെല്ലാം ശക്തമാണെന്നും ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച അഴിമതിപ്പണമാണ് സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും കണ്ടെടുത്തതെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ (ED) വാദം. മാത്രമല്ല സ്വർണം കടത്തിയ നയതന്ത്ര കാർഗോ വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചിരുന്നതായും ഇഡി വ്യക്തമാക്കുന്നുണ്ട്.
Also read: Kerala Gold Smuggling Case: ഇഡിയുടെ ഓഫീസിൽ ഹാജരായി സിഎം രവീന്ദ്രൻ
കേസിൽ ശിവശങ്കറിനെതിരെ വാട്‌സ് ആപ്പ് ചാറ്റുകൾ, ഡിജിറ്റൽ രേഖകൾ, മൊഴികൾ തുടങ്ങി നിരവധി തെളിവുകൾ ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശിവശങ്കറിന്റെ അഭിഭാഷകൻ ആരോപിക്കുന്നത് സ്വപ്നയെ (Swapna Suresh) ഭീഷണിപ്പെടുത്തിയാണ് ഇഡി ശിവശങ്കറിനെതിരെ മൊഴിയെടുക്കുന്നതെന്നാണ്. മാത്രമല്ല അന്വേഷണം അവസാനിക്കും വരെ ശിവശങ്കർ ജയിലിൽ തുടരണമോയെന്നും അഭിഭാഷകൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
ഇതിനിടയിൽ കളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിൽ എം ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങിയിട്ടുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. ഇതുവരെ ലോക്കറിൽ നിന്നും കിട്ടിയ പണവും സ്വർണവുമാണ് കണ്ടുകിട്ടിയിരിക്കുന്നത്. എന്നാൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ പേരിൽ സമ്പാദിച്ചതെന്ന് കരുതുന്ന സ്വത്തുക്കൾ കൂടി കണ്ടുകെട്ടാനാണ് ഇപ്പോൾ ഇഡിയുടെ (ED) നീക്കം.
ഒരുപക്ഷേ ഈ സ്വത്തുക്കൾ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അല്ല സമ്പാദിച്ചത് എന്ന് കണ്ടാൽ ഇവ തിരിച്ചു നൽകുമെന്നും അല്ലെങ്കിൽ സർക്കാരിലേക്ക് കണ്ടുകെട്ടാനുമാണ് തീരുമാനം.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy