MM Hassan: ജനദ്രോഹ ബജറ്റ് പിൻവലിക്കും വരെ സമരം നടത്തും; നക്കാപിച്ച പിൻവലിച്ചത് കൊണ്ട് സമരത്തിൽ നിന്ന് പിൻമാറില്ലെന്നും എംഎം ഹസ്സൻ

Kerala Budget 2023: ജനദ്രോഹ ബജറ്റ് പിൻവലിക്കുന്നത് വരെ കോൺ​ഗ്രസ് സമരം നടത്തും. നക്കാപിച്ച പിൻവലിച്ചത് കൊണ്ട് സമരത്തിൽ നിന്ന് പിൻമാറില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 05:55 PM IST
  • ബജറ്റിലൂടെ 4000 കോടി രൂപയുടെ നികുതി ഭാരമാണ് ജനങ്ങളുടെ മേൽ സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്
  • നരേന്ദ്ര മോദിയുടെ കൊള്ളക്കാരുടെ സർക്കാരിന്റെ ചുവട് പിടിച്ചാണ് പിണറായി സർക്കാർ നികുതി വർധിപ്പിച്ചിരിക്കുന്നതെന്ന് ഹസ്സൻ കുറ്റപ്പെടുത്തി
  • കേന്ദ്ര സർക്കാർ ഡീസൽ വിലവർധിപ്പിച്ചതിനെ എതിർത്തവർക്ക് ഇപ്പോൾ പെട്രോളിനും ഡീസലിനും സെസ് വർധിപ്പിച്ചതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്ന് എംഎം ഹസ്സൻ ചോദിച്ചു
MM Hassan: ജനദ്രോഹ ബജറ്റ് പിൻവലിക്കും വരെ സമരം നടത്തും; നക്കാപിച്ച പിൻവലിച്ചത് കൊണ്ട് സമരത്തിൽ നിന്ന് പിൻമാറില്ലെന്നും എംഎം ഹസ്സൻ

കോട്ടയം: പ്രാണവായു ഒഴിച്ച് ബാക്കിയെല്ലാത്തിനും പിണറായി സർക്കാർ നികുതി കൂട്ടിയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ബജറ്റിലൂടെ ഇടത് സർക്കാർ കേരളത്തിലെ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും എംഎം ഹസ്സൻ പറഞ്ഞു. ജനദ്രോഹ ബജറ്റ് പിൻവലിക്കുന്നത് വരെ കോൺ​ഗ്രസ് സമരം നടത്തും. നക്കാപിച്ച പിൻവലിച്ചത് കൊണ്ട് സമരത്തിൽ നിന്ന് പിൻമാറില്ലെന്നും സംസ്ഥാന ബജറ്റിനെതിരെ കോൺഗ്രസ് കോട്ടയത്ത് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഹസ്സൻ പറഞ്ഞു.

ബജറ്റിലൂടെ 4000 കോടി രൂപയുടെ നികുതി ഭാരമാണ്  ജനങ്ങളുടെ മേൽ സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ കൊള്ളക്കാരുടെ സർക്കാരിന്റെ ചുവട് പിടിച്ചാണ് പിണറായി സർക്കാർ നികുതി വർധിപ്പിച്ചിരിക്കുന്നതെന്ന് ഹസ്സൻ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ഡീസൽ വിലവർധിപ്പിച്ചതിനെ എതിർത്തവർക്ക് ഇപ്പോൾ പെട്രോളിനും ഡീസലിനും സെസ് വർധിപ്പിച്ചതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്ന് എംഎം ഹസ്സൻ ചോദിച്ചു.

ALSO READ: Roshy Augustine: ഒരു കുടുംബത്തിന് 100 ലിറ്റര്‍ അല്ല, ഒരാള്‍ക്ക് 100 ലിറ്റര്‍; വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍

ഗാന്ധി സ്ക്വയറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. പ്രതിഷേധത്തിനൊടുവിൽ കളക്ടേറ്റ് കവാടത്തിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ തള്ളി മറിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരിൽ ചിലർ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ് പിൻമാറണമെന്ന് ഡിസിസി പ്രസിഡന്റും പ്രവർത്തകരും ആവശ്യപ്പെട്ടു. ഇത് വാക്ക് തർക്കത്തിന് ഇടയാക്കി.

പ്രവർത്തകർ ബാരിക്കേഡ് തള്ളി മറിക്കുന്നത് പോലീസ് തടയാൻ ശ്രമിച്ചതിനിടെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് പരിക്കേറ്റു. ഡിസിസി പ്രസിഡന്റിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് പിറകിൽ ഏറ് കൊള്ളുകയായിരുന്നു. പോലീസാണ് കല്ലെറിഞ്ഞതെന് നാട്ടകം സുരേഷ് ആരോപിച്ചു. വീണ്ടും പ്രവർത്തകർ സമര സ്ഥലത്ത് നിലയുറപ്പിച്ചെങ്കലും പിന്നീട് പിരിഞ്ഞു പോയി. കെപിസിസി ഭാരവാഹികളായ ഫിലിപ് ജോസഫ്, പിആർ സോന, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News