ഗവി പീഡന കേസ്: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുത്തതായി ശശീന്ദ്രൻ; ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു

വനം വകുപ്പ് ഉദ്യോഗസ്ഥയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്

Written by - Zee Malayalam News Desk | Last Updated : May 30, 2022, 08:10 PM IST
  • വനംവകുപ്പ് പ്രത്യേക അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും മന്ത്രി
  • മുഖം നോക്കാതെ കർശന നടപടിയെടുക്കുകയും ഇരയ്ക്ക് നീതി ഉറപ്പാക്കുകയും ചെയ്യും
ഗവി പീഡന കേസ്: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുത്തതായി ശശീന്ദ്രൻ; ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു

തിരുവനന്തപുരം: പത്തനംതിട്ട ഗവിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥയെ വകുപ്പിലെ ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കർശന നടപടിയെടുത്തെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യത്തിൽ വനംവകുപ്പ്  പ്രത്യേക അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം നടന്നപ്പോൾ തന്നെ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. അധികം വൈകാതെ തന്നെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വനം വകുപ്പ് കർശന നടപടിയെടുത്തെന്നും വനം മന്ത്രി പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. സസ്പെൻഡ് ചെയ്തത് ഇതിൻ്റെ ഭാഗമായിട്ടാണെന്നും മന്ത്രി പറഞ്ഞു.ഇത്തരം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഒരു നിലപാടും സർക്കാർ സ്വീകരിക്കില്ല.മുഖം നോക്കാതെ കർശന നടപടിയെടുക്കുകയും ഇരയ്ക്ക് നീതി ഉറപ്പാക്കുകയും ചെയ്യും. വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മുഴുവൻ ചീത്തപ്പേരുണ്ടാക്കുന്നതാണ് നടപടി. ഇതിനോട് ഒരു ഘട്ടത്തിലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also read: DHSE Plus One Exam : പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കണം; സെക്രട്ടറിയേറ്റ് പടിക്കൽ ഉപരോധം നടത്തി വിദ്യാർഥികൾ

ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം നടന്നത് ഇന്നലെ വൈകിട്ടാണ്.  സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ  പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്നാണ് പീഡിപ്പിച്ചത്. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാലു പേരാണ് ആക്രമിച്ചത്.  ഇവർ സുഹൃത്തിനെ മ‍‍ര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News